കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി: തോമസ് ഐസക് കളിയ്ക്കുന്നത് രാഷ്ട്രീയം,കേരളത്തിന്റെ നികുതി വരുമാനത്തില്‍ 20 ശതമാനം വര്‍ധനവ്!

നികുതി വരുമാനത്തില്‍ 20 ശതമാനം വര്‍ധനവാണ് ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തിനുണ്ടാവുക

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്ത് ജൂലൈ മുതല്‍ ചരക്കുസേവന നികുതി നടപ്പിലാക്കാനിരിക്കെ കേരളത്തിനും ആനുകൂല്യം ലഭിയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നികുതി വരുമാനത്തില്‍ 20 ശതമാനം വര്‍ധനവാണ് ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തിനുണ്ടാവുക.

കേരളത്തെപ്പോലുള്ള ഉപഭോക്തൃ സംസ്ഥാനത്ത് ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നത് നികതി വരുമാനത്തില്‍ വലിയ വര്‍ധനവുണ്ടാക്കും, ഇത് ബിസിനസ് സുതാര്യമാക്കാനും സഹായിയ്ക്കും. ഈ നികുതി സംവിധാനം അഴിമതി കുറയ്ക്കുന്നതിന് സഹായിക്കുമെന്നും തോമസ് ഐസക് ചൂണ്ടിക്കാണിയ്ക്കുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ക്കുള്ള പ്രയോജനം നികുതി പ്രാബല്യത്തില്‍ വന്നതിന് ശേഷം മാത്രമേ നിര്‍ണയിയ്ക്കാന്‍ കഴിയുകയുള്ളൂവെന്നും ധനമന്ത്രി പറയുന്നു.

gst-bill

അടുത്ത ധനകാര്യ ബില്ലില്‍ കേരളം ചരക്കുസേവന ബില്‍ അവതരിപ്പിക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ഗ്രാസഭകള്‍ സംഘടിപ്പിച്ച് പദ്ധതികളും പ്രമേയങ്ങളും അവതരിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയ നീതി ആയോഗിന്റെ നീക്കത്തെ തോമസ് ഐസക് ശക്തമായി വിമര്‍ശിച്ചിരുന്നു. ഇത് അധികാര വികേന്ദ്രീകരണത്തിന്റെ തത്വങ്ങള്‍ക്കും രാജ്യത്തിന്റെ സംയുക്തമായ കാര്യങ്ങള്‍ക്കും എതിരാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഗ്രാമസഭകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗമാണെന്നും അതിനാല്‍ നീതി ആയോഗ് ഉത്തരവ് പിന്‍വലിക്കണമെന്നുമായിരുന്നു അദ്ദേഹം ഉന്നയിച്ച ആവശ്യം.

English summary
The Goods and Services Tax, scheduled to be rolled out from July in the country, would benefit Kerala to a great extent with at least 20 per cent increase in tax revenue, state Finance Minister T M Thomas Issac said on wednessday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X