കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് ആധാര്‍ എന്തിന്? കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു

പാന്‍ കാര്‍ഡ് ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി.

  • By Akhila
Google Oneindia Malayalam News

ദില്ലി: പാന്‍ കാര്‍ഡ് ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ആധാര്‍കാര്‍ഡ് നിര്‍ബന്ധമല്ലെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണിത്.

ബാങ്ക് അക്കൗണ്ട്, മൊബൈല്‍ കണക്ഷന്‍, പാസ്‌പോര്‍ട്ട് എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അതിന് പിന്നാലെയാണ് പാന്‍ കാര്‍ഡ് എടുക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കികൊണ്ട് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തത്.

മാര്‍ച്ച് 27ന് കോടതി നിര്‍ദ്ദേശിച്ചു

മാര്‍ച്ച് 27ന് കോടതി നിര്‍ദ്ദേശിച്ചു

മാര്‍ച്ച് 27ന് സര്‍ക്കാരിന്റെ സമൂഹിക ക്ഷേമ കാര്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. 2015ല്‍ പുറത്തിറങ്ങിയ അതേ വിധിപ്രകാരമായിരുന്നു ഇത്. അതിന് പിന്നാലെയാണ് പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയത്.

വ്യാജ പാന്‍കാര്‍ഡുകള്‍

വ്യാജ പാന്‍കാര്‍ഡുകള്‍

കടലാസ് കമ്പനികള്‍ക്കുവേണ്ടി സാമ്പത്തിക തിരിമറി നടത്താന്‍ വ്യാജ പാന്‍കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചു.

 സാമ്പത്തിക ക്രമക്കേടുകള്‍ തടയാന്‍

സാമ്പത്തിക ക്രമക്കേടുകള്‍ തടയാന്‍

ഇത്തരമൊരു സാഹചര്യത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ സാമ്പത്തിക ക്രമക്കേടുകള്‍ തടയാന്‍ കഴിയുമെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.

 പാന്‍കാര്‍ഡ് നിര്‍ബന്ധം

പാന്‍കാര്‍ഡ് നിര്‍ബന്ധം

ബ്ലാക്ക് മണിക്കും ടാക്‌സ് വെട്ടിപ്പിനെതിരെയുമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തികള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ബാങ്കുകളിലും പോസ്‌റ്റോഫീസുകളിലും സേവിങ്‌സ് അക്കൗണ്ടുകളുള്ള എല്ലാവരും ഫെബ്രുവരി 28ന് മുമ്പ് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

English summary
'How can Aadhar be made compulsory for PAN cards', asks annoyed Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X