കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാറില്ലെങ്കില്‍ ഫോണും പ്രവര്‍ത്തിക്കില്ല!! ജനങ്ങള്‍ ശരിയ്ക്കും 'വഴിയാധാരം'

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ചൂണ്ടിക്കാണിച്ച് ടെലികമ്യൂണിക്കേഷന്‍ വിഭാഗം രാജ്യത്തെ എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഇ- കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. 2018 ഫെബ്രുവരി ആറോടെ ആധാറുമായി ബന്ധിപ്പിക്കാത്ത മൈാബൈല്‍ നമ്പറുകള്‍ നിയമവിരുദ്ധമായി മാറുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ എല്ലാ മൊബൈല്‍ കണക്ഷനുകളും വെരിഫൈ ചെയ്തതായിരിക്കണമെന്ന ഫെബ്രുവരിയിലെ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഈ നീക്കം. ഇതിനായി ആധാര്‍ നമ്പറുകള്‍ ഉപയോഗിക്കാമെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. പുതിയ ടെലിഫോണ്‍ കണക്ഷനെടുക്കുന്നതിനും ആധാറുമായി ബന്ധിപ്പിച്ച കെവൈസി വേരിഫിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്താനും കോടതി നിര്‍ദേശമുണ്ടായിരുന്നു.

call

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനും കേന്ദ്രം ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് മൊബൈല്‍ ഉപയോക്താക്കളെ നിയന്ത്രിക്കാനുള്ള കേന്ദ്ര നീക്കം. ജൂലൈ ഒന്നിന് ശേഷം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ അസാധുവാക്കുമെന്നും ധനകാര്യബില്ലിലെ നിര്‍ദേശങ്ങള്‍ക്കൊപ്പം പ്രഖ്യാപനമുണ്ടായിരുന്നു.

English summary
All mobile phone numbers in the country, whether pre-paid or post, will be linked to Aadhaar number in the coming months. This is a mandatory exercise ordered by government. Department of Telecommunications (DoT) has sent a notice to telecom operators that all phone numbers in the country needs to be re-verified using e-KYC processes powered by Aadhaar card.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X