കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ പേയ്‌മെന്റ്: വ്യാപാരികള്‍ക്ക് ഇന്‍സെന്റീവ്, ലക്ഷ്യം ഡിജിറ്റലാവുക തന്നെ!!

Google Oneindia Malayalam News

ദില്ലി:ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനം പ്രചരിപ്പിക്കുന്നതിനായി വ്യാപാരികള്‍ക്ക് ഇന്‍സന്റീവ് പ്രഖ്യാപിച്ച് യുഐഡിഎഐ. ഡിജിറ്റല്‍ പണമിടപാടിന് വേണ്ടി ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നവര്‍ക്കാണ് ബിസിനസ് കറസ്‌പോണ്ടന്റുകള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന കമ്മീഷന്റെ രൂപത്തില്‍ ഇന്‍സെന്റീവ് നല്‍കുന്നത്.

ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള പണമിടപാട് നടത്തുന്ന വ്യാപാരികള്‍ക്ക് ബിസിനസ് കറസ്‌പോണ്ടന്റുകളില്‍ നിന്ന് കമ്മീഷന്‍ സ്വീകരിക്കാം. എന്നാല്‍ ബിസിനസ് കറസ്‌പോണ്ടന്റുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ വ്യാപാരികളുടെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേയ്ക്ക് ഇന്‍സെന്റീവ് ഇനത്തില്‍ ലഭിയ്‌ക്കേണ്ട പണം നേരിട്ടെത്തും.

mobile

ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വ്യാപാരികള്‍ പണമിടപാട് നടത്തുന്നത് പണം പിന്‍വലിക്കുന്നതിനും സാധനങ്ങള്‍ വാങ്ങുന്നതിന് ഉപയോക്താക്കള്‍ക്ക് ബാങ്കുകള്‍, എടിഎം, ബിസിനസ് കറസ്‌പോണ്ടന്റുകള്‍ എന്നിവരെ സമീപിക്കേണ്ടിവരുന്നില്ല. കാര്‍ഡ്, സ്മാര്‍ട്ട്‌ഫോണ്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ അസൗകര്യമുള്ളവര്‍ക്ക് ഡിജിറ്റല്‍ പണമിടപാട് എളുപ്പമാക്കുന്നതിന് വേണ്ടിയാണ് യുഐഡിഎഐയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം.

രാജ്യത്തെ ഒരു ലക്ഷത്തിലധികം ബിസിനസ് കറസ്‌പോണ്ടന്റുകളാണ് നിലവില്‍ പലതരം സേവനങ്ങള്‍ക്ക് പണം വിതരണം ചെയ്യുന്നതിനായി ആധാര്‍ പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷം മൊബൈല്‍ വാലറ്റ്, റൂപേ കാര്‍ഡ്, എന്നിവ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചിരുന്നു. ആധാര്‍ അധിഷ്ഠിത പണമിടപാടുകളിലും നോട്ട് നിരോധനത്തിന് ശേഷം 2.5 മടങ്ങ് വര്‍ധനവുണ്ടായിട്ടുണ്ട്.

English summary
In a bid to promote Aadhaar-based payment system, especially in rural pockets, UIDAI has favoured "incentives" for shopkeepers using the biometric mode for digital transactions, in line with commission given by banks to Business Correspondents.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X