കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ കാര്‍ വിപണി വീണ്ടും മുന്നോട്ടേക്ക്

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: വര്‍ഷങ്ങളായി ഇന്ത്യന്‍ കാര്‍ വിപണിയിലൂണ്ടായ മാന്ദ്യം പതുക്കെ മാറുന്നതായി റിപ്പോര്‍ട്ട്. എണ്ണവിലയിലുണ്ടായ കുറവും പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ വിപണിയില്‍ മത്സരവും വന്നതോടെയാണ് വര്‍ഷങ്ങള്‍ക്കുശേഷം മാസത്തിനുശേഷം കാര്‍വിപണയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. 18 ശതമാനം വര്‍ദ്ധനയാണ് 2014-15 വര്‍ഷത്തെ വിപണിയില്‍ ഉണ്ടായിരിക്കുന്നതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്വറേഴ്‌സിന്റെ കണക്കുകള്‍ പറയുന്നത്.

2014 ഏപ്രിലില്‍ അവസാനിച്ചവര്‍ഷം 1,35,054 കാറുകളായിരുന്നു വില്‍പന നടത്തിയിരുന്നതെങ്കില്‍ 2015 ഏപ്രില്‍ ആകുമ്പോഴേക്കും ഇത് 1,59,548 കാറുകളായി ഉയര്‍ന്നു. 2012 ഒക്ടോബറില്‍ നേടിയ 21.19 ശതമാനം വളര്‍ച്ച നേടിയശേഷം ഇത്രയും വലിയ തോതിലുള്ള വര്‍ദ്ധന ഇതാദ്യമാണെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

india-car

മാന്ദ്യത്തിന്റെ പിടിയിലമര്‍ന്ന കാര്‍വിപണി കുതിക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ ഓഫറുകളും കമ്പനികള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. പുതിയ മോഡലുകളുമായാണ് കമ്പനികള്‍ പ്രധാനമായും മത്സരിക്കുന്നത്. മധ്യവര്‍ഗക്കാരെ ആകര്‍ഷിച്ചുകൊണ്ടുള്ള കാറുകള്‍ക്കാണ് ഡിമാന്റ് വര്‍ദ്ധന. വിപണയില്‍ വായ്പാ സൗകര്യം വര്‍ദ്ധിച്ചതും ഉപഭോക്താക്കള്‍ക്ക് തുണയായിട്ടുണ്ട്.

അതേസമയം, മോട്ടോര്‍സൈക്കിള്‍ വില്‍പന താഴേക്കാണ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 2.7 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 9,06,909 ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ മോട്ടോര്‍ സൈക്കിള്‍ വില്‍പനയെങ്കില്‍ അത് 8,81,751 താഴ്ന്നു. എന്നാല്‍ സ്‌കൂട്ടര്‍ വില്‍പനയില്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

English summary
India Car sales grow 18.14% in April, fastest in 30 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X