കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ നിക്ഷേപത്തിന് പലിശ; ജനങ്ങളെ ആകര്‍ഷിച്ച് പുതിയ പദ്ധതി

  • By Gokul
Google Oneindia Malayalam News

ദില്ലി: സ്വര്‍ണഭ്രമമുള്ള രാജ്യത്തെ ജനങ്ങള്‍ക്ക് ഒരേസമയം വരുമാനവും അതോടൊപ്പം അവരുടെ കൈയ്യിലുള്ള സ്വര്‍ണത്തിന് മാര്‍ക്കറ്റ് മൂല്യം ഉറപ്പുവരുത്തുന്നതുമായ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി ശ്രദ്ധയാകര്‍ഷിക്കുന്നു. കേന്ദ്ര ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആണ് നൂതനമായ പരിപാടി അവതരിപ്പിക്കുന്നതായി അറിയിച്ചത്.

ഏകദേശം 20,000 ടണ്‍ സ്വര്‍ണം ഇന്ത്യയിലെ ജനങ്ങളുടെ കൈയ്യിലുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ ഇതിലും എത്രയോ ഇരട്ടി സ്വര്‍ണസമ്പാദ്യമുണ്ടെന്നാണ് വിവരം. കാരണം രാജ്യത്ത് നിയമാനുസൃതമായി ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ കണക്കുമാത്രമാണിത്. അനധികൃതമായെത്തുന്ന സ്വര്‍ണവും ജ്വല്ലറികള്‍വഴി വില്‍ക്കപ്പെടുന്നുണ്ട്.

gold

ജനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ജ്വല്ലറികള്‍ക്കുമെല്ലാം പുതിയ പദ്ധതിയിലൂടെ സമ്പാദ്യമുണ്ടാക്കാം. കൈയ്യിലുള്ള സ്വര്‍ണം നിക്ഷേപിക്കുന്നതിലൂടെ കൃത്യമായ പലശ സര്‍ക്കാര്‍ നല്‍കും. കൂടാതെ ഫിസിക്കല്‍ രൂപത്തിലുള്ള സ്വര്‍ണ്ണത്തിന് പകരം ഗോള്‍ഡ് ബോണ്ടുകള്‍ നിക്ഷേപകന് പകരം നല്‍കുകയും ചെയ്യും.

ഗോള്‍ഡ് ബോണ്ടുകള്‍ വില്‍ക്കുമ്പോള്‍ നിലവിലുള്ള മാര്‍ക്കറ്റ് വില അനുസരിച്ചുള്ള വില ലഭിക്കുകയും ചെയ്യും. ഒരേ സമയം പലിശയും ഗോള്‍ഡിന്റെ മാര്‍ക്കറ്റ് വില ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. മാത്രമല്ല, സ്വര്‍ണം സൂക്ഷിക്കുന്നതിലൂടെയുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാകുകയും ചെയ്തു.

English summary
India to introduce gold deposit accounts in Budget 2015
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X