കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ ബ്ലോക്ക് ചെയ്ത് ഐആര്‍സിടിസി: പിന്നില്‍ ലക്ഷങ്ങളുടെ നഷ്ടം!

നോട്ട് നിരോധനത്തിന് ശേഷമാണ് ഐആര്‍സിടി കണ്‍വീനിയന്‍സ് ഫീസിനത്തില്‍ 20 രൂപ ഈടാക്കാന്‍ ആരംഭിച്ചത്

Google Oneindia Malayalam News

ദില്ലി: ഡെബിറ്റ് കാര്‍‍ഡ് ഇടപാടുകള്‍ കൂട്ടമായി ബ്ലോക്ക് ചെയ്ത് ഐആര്‍സിടിസി. കണ്‍വീനിയന്‍സ് ഫീസിലുള്ള പ്രശ്നത്തെത്തുടര്‍ന്നാണ് ഐആര്‍സിടിസിയുടെ നീക്കം. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്കുകളുടെ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാവുന്നത്.

നോട്ട് നിരോധനത്തിന് ശേഷമാണ് ഐആര്‍സിടി കണ്‍വീനിയന്‍സ് ഫീസിനത്തില്‍ 20 രൂപ ഈടാക്കാന്‍ ആരംഭിച്ചത്. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന കണ്‍വീനിയന്‍സ് ഫീസിന്‍റെ പകുതി ഓഹരി ബാങ്കുകള്‍ നല്‍കുമെന്നാണ് ഐആര്‍സിടിസി കരുതിയിരുന്നത്. എന്നാല്‍ ബാങ്കുകള്‍ ഈ തുക റെയില്‍വേയ്ക്ക് നല്‍കാന്‍ തയ്യാറാവാത്തതാണ് പ്രശ്നത്തിന് കാരണം.

credit-card

നോട്ട് നിരോധനത്തിന് ശേഷം ഓരോ ഇടപാടിനും 20 രൂപ വീതം കഴിയാത്തതിനാല്‍ ഐആര്‍സിടിസിയ്ക്ക് പ്രതിദിനം 50,000 രൂപയാണ് നഷ്ടം. എസ്ബിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡിഎന്‍എയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഐആര്‍സിടിസിയുമായും റെയില്‍വേയുമായും ചര്‍ച്ച ചെയ്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശം പ്രകാരം റെയില്‍വേ ടിക്കറ്റ് ബുക്കിംഗിനും മറ്റ് യാത്രക്കാരുടെ സേവനങ്ങള്‍ക്കും 1000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 5 രൂപയും, 1000 നും 2000 നും ഇടയിലുള്ള ഇടപാടുകള്‍ക്ക് 10 രൂപയുമാണ് ഈടാക്കേണ്ടത്.

English summary
The tussle between the Indian Railway Catering and Tourism Corporation (IRCTC) and banks over sharing the portion of the convenience fees earned on customer transactions had taken a new turn.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X