കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐആര്‍സിടിസിയ്ക്ക് പുതിയ ആപ്പ്; ഇനി എല്ലാം ഒറ്റ ക്ലിക്കില്‍!!

ഐആര്‍സിടിസി റെയില്‍ കണക്ട് എന്ന പേരിലാണ് ഐആര്‍സിടിസിയുടെ പുതിയ ആപ്പ്

Google Oneindia Malayalam News

ദില്ലി: ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിംന് പുതിയ ആന്‍ഡ്രോയ്ഡ് ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ്. ഐആര്‍സിടിസി റെയില്‍ കണക്ട് എന്ന പേരിലാണ് ഐആര്‍സിടിസിയുടെ പഴയ ആപ്പിനേക്കാളധികം ഫീച്ചറുകളുള്ള ആപ്പ് ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കുന്നത്.

അടുത്ത ജനറേഷനിലേയ്ക്കുള്ള ഇ- ടിക്കറ്റിംഗ് സംവിധാനത്തിലുള്ള ആപ്പാണ് ഐആര്‍സിടിസി പുറത്തിറക്കുന്നത്. രാജ്യത്തെ 40 ബാങ്കുകളുമായി ചേര്‍ന്ന് നെറ്റ് ബാങ്കിംഗിനുള്ള സൗകര്യവും പഴയ ആപ്പിന് പകരമായി വരുന്ന പുതിയ ഐആര്‍സിടിസി ആപ്പില്‍ ലഭ്യമാകും.

തത്കാല്‍ ബുക്കിംഗ്

തത്കാല്‍ ബുക്കിംഗ്

തത്കാല്‍ ടിക്കറ്റ് ബുക്കിംഗ്, ലേഡീസ് ക്വോട്ട, പ്രീമിയം തത്കാല്‍ ക്വോട്ട ബുക്കിംഗ് എന്നിവയ്ക്കും ഇതിന് പുറമേ നിലവിലുള്ള റിസര്‍വേഷനും സൗകര്യമുള്ള ആപ്പാണ് ഐആര്‍സിടിസി പുറത്തിറക്കിയിട്ടുള്ളത്.

വെബ്ബ്‌സൈറ്റിലും

വെബ്ബ്‌സൈറ്റിലും

ഐആര്‍സിടിസി റെയില്‍ കണക്ടിന് പുറമേ ഐആര്‍സിടിസി ലിമിറ്റഡ് വെബ്ബ്‌സൈറ്റ് ഓണ്‍ലൈന്‍ വഴി പുതിയ ആപ്പിലെ ടിക്കറ്റ് ബുക്കിംഗും കൈകാര്യം ചെയ്യും.

ബാങ്കുകളുമായി ചേര്‍ന്ന്

ബാങ്കുകളുമായി ചേര്‍ന്ന്

രാജ്യത്തെ 40 ബാങ്കുകളുമായി ചേര്‍ന്ന് നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇ വാലറ്റ് സര്‍വ്വീസുകളായ പേടിഎം, പേയു, മൊബിവിക്ക്, ഐആര്‍സിടിസി എന്നിവയുമായി ചേര്‍ന്ന് നെറ്റ് ബാങ്കിംഗ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യമാണ് റെയില്‍വേ ഒരുക്കുന്നത്.

 ടിക്കറ്റ് റിസര്‍വേഷന്‍ എങ്ങനെ

ടിക്കറ്റ് റിസര്‍വേഷന്‍ എങ്ങനെ

റിസര്‍വേഷന്‍ ടിക്കറ്റ് ബുക്ക് ചെയ്യല്‍, സ്റ്റാറ്റസ് പരിശോധിക്കല്‍, ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യല്‍ എന്നിവയും ആപ്പ് വഴി ചെയ്യാന്‍ സാധിയ്ക്കും. യാത്രയെ സംബന്ധിച്ച അപ്ഡേറ്റുകളും ആപ്പ് നല്‍കുമെന്നാണ് സൂചന

ആപ്പ് യൂസര്‍ ഫ്രണ്ട്ലി

ആപ്പ് യൂസര്‍ ഫ്രണ്ട്ലി

ട്രെയിന്‍ യാത്രക്കാര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും അപ്ഡേറ്റുകള്‍ പരിശോധിക്കുന്നതിനും നിലവിലുള്ള ആപ്പിനേക്കാള്‍ യൂസര്‍ ഫ്രണ്ട്ലി ആയ ആപ്പാണ് ഐആര്‍ടിസിടി പുറത്തിറക്കിയിട്ടുള്ളത്.

പഴയ ആപ്പിന്റെ പരിമിതികള്‍

പഴയ ആപ്പിന്റെ പരിമിതികള്‍

രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് 12 വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുമതിയില്ല. സുരക്ഷ സംവിധാനങ്ങളുടെ അഭാവം, ബുക്കിംഗിന് കൂടുതല്‍ സമയമെടുക്കും, ടിക്കറ്റ് ബുക്കിംഗിന്റെ കൂടുതല്‍ വിവരങ്ങള്‍ വെബ്ബ്‌സൈറ്റില്‍ നിന്ന് മാത്രമേ ലഭിയ്ക്കൂ തുടങ്ങിയ പ്രശ്‌നങ്ങള്‍ നിലവിലുള്ള ആപ്പിനുണ്ട്.

 പുതിയ ആപ്പിലെ ഫീച്ചറുകള്‍

പുതിയ ആപ്പിലെ ഫീച്ചറുകള്‍

24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് പുതിയ ആപ്പ്. ലളിതമായ യൂസര്‍ ഇന്റര്‍ഫേസ്, ജനറല്‍, ലേഡീസ്, തത്കാല്‍, പ്രീമിയം തത്കാല്‍ ടിക്കറ്റ് ബുക്കിംഗിനുള്ള സൗകര്യം ആപ്പ് നല്‍കുന്നു.

റിസര്‍വേഷന്‍ സ്റ്റാറ്റസ്

റിസര്‍വേഷന്‍ സ്റ്റാറ്റസ്

ബുക്ക് ചെയ്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും, വെബ്ബ്‌സൈറ്റ് വഴി ബുക്ക് ചെയ്ത ടിക്കറ്റ് റീഫണ്ട് ചെയ്യാനുള്ള സൗകര്യം ആപ്പിലുണ്ട്. ബോര്‍ഡിംഗ് പോയിന്റ് മാറ്റുന്നതിനും, പിഎന്‍ആര്‍ എന്‍ക്വയറിയ്ക്കും ആപ്പില്‍ സംവിധാനമുണ്ട്.

 സുരക്ഷ എങ്ങനെ

സുരക്ഷ എങ്ങനെ

പഴയ ഐആര്‍സിടിസി ആപ്പിനെ അപേക്ഷിച്ച് സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാണ്. ഓരോ ലോഗിന് വേണ്ടിയും യൂസര്‍ നെയിമും പാസ് വേര്‍ഡും ടൈപ്പ് ചെയ്ത് ലോഗിന്‍ ചെയ്യേണ്ടതിന് പകരം സെല്‍ഫ് അസൈന്‍ഡ് നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനുള്ള സംവിധാനം ആപ്പിലുണ്ട്.

English summary
Railways on Tuesday launched a new ticketing App, IRCTC Rail Connect, to facilitate booking of train tickets in a faster and easier way.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X