കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലകുറവ് എന്നു കരുതി സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരുടെ ശ്രദ്ധയ്ക്ക്, വാങ്ങുന്ന പണം പോലും നഷ്ടമാകുമോ?

Google Oneindia Malayalam News

സ്വര്‍ണത്തിന്റെ വില ആഗോള വിപണയില്‍ ഇടിയുന്നതിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിലും അനുഭവപ്പെടുന്നുണ്ട്. അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക്‌ലേയ്ക്ക് സ്വര്‍ണത്തിന്റെ വില എത്തി നില്‍ക്കുകയാണ്. കേരളത്തിലാകട്ടേ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്കാണ് സ്വര്‍ണവില എത്തി നില്‍ക്കുന്നത്.

വിലകുറയുമ്പോള്‍ സ്വര്‍ണം വാങ്ങുന്നത് ലാഭകരമാണോ എന്നാണ് പലരും ചിന്തിയ്ക്കുന്നത്. വിവാഹം ഉള്‍പ്പടെയുള്ളവയ്ക്ക് വേണ്ടി സ്വര്‍ണം വാങ്ങുന്നത് ലാഭം തന്നെ. എന്നാല്‍ വിലകുറയുമ്പോള്‍ നിക്ഷേപമെന്ന നിലയില്‍ മഞ്ഞലോഹം വാങ്ങിക്കൂട്ടുന്നവര്‍ക്ക് ഭാവിയില്‍ അത് നഷ്ടത്തിനുള്ള കാരണമാകുമെന്ന് പറയേണ്ടിയിരിയ്ക്കുന്നു. വിലക്കുറവില്‍ സ്വര്‍ണം വാങ്ങുന്നതിന്റെ ലാഭ നഷ്ടങ്ങള്‍ ഒന്നറിഞ്ഞിരിയ്ക്കാം...

ഹ്രസ്വകാല ആവശ്യങ്ങള്‍ക്ക്

ഹ്രസ്വകാല ആവശ്യങ്ങള്‍ക്ക്

ചെറിയ ആവശ്യങ്ങള്‍ വിവാഹം എന്നിവയ്‌ക്കൊക്കെ ഈ സാഹചര്യത്തില്‍ വില അനുകൂലമായതിനാല്‍ സ്വര്‍ണം വാങ്ങുന്നതില്‍ തെറ്റില്ല

വാങ്ങരുത്

വാങ്ങരുത്

പത്ത് വര്‍ഷത്തിന് ശേഷമുള്ള ആവശ്യങ്ങള്‍, മറ്റ് ലക്ഷ്യങ്ങള്‍ എന്നിവ സാധിയ്ക്കുന്നതിന് നിലവിലെ അവസരം മുതലെടുത്ത് സ്വര്‍ണം വാങ്ങിക്കൂട്ടുന്നവര്‍ക്ക് ഭാവിയില്‍ അബദ്ധം പറ്റാനുള്ള സാധ്യത കുടുതലാണ്

സ്വര്‍ണവും ഡോളറും

സ്വര്‍ണവും ഡോളറും

ആഗോള വിപണിയില്‍ സ്വര്‍ണ വില കൂടുന്നത് ഡോളറിന്റെ ശക്തി കുറയുമ്പോഴാണ് എന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. അതുപോലെ തന്നെ ഡോളര്‍ കരുത്താര്‍ജ്ജിയ്ക്കുമ്പോള്‍ സ്വര്‍ണവില കുറയുകയും ചെയ്യും

നാണയപ്പെരുപ്പം മാത്രമല്ല

നാണയപ്പെരുപ്പം മാത്രമല്ല

നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരെ രാജ്യത്തെ നാണയപ്പെരുപ്പം മാത്രമല്ല ബാധിയ്ക്കുന്നത് ആഗോള വിപണിയിലെ മാറ്റങ്ങള്‍ കൂടിയാണ്. അതിനാല്‍ തന്നെ സ്വര്‍ണ നിക്ഷേപങ്ങളില്‍ അല്‍പ്പം ശ്രദ്ധിയ്ക്കുന്നത് നന്നാകും

സ്ഥിരത

സ്ഥിരത

സ്വര്‍ണ വിലയുടെ സ്ഥിരതയും കണക്കിലെടുക്കേണ്ടിയിരിയ്ക്കുന്നു.

യുഎസ് ഫെഡറല്‍ റിസര്‍വ്

യുഎസ് ഫെഡറല്‍ റിസര്‍വ്

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നതും മഞ്ഞലോഹത്തിന്റെ തിളക്കം കുറയ്ക്കും

English summary
It’s time to rethink your approach to gold.Current price suitable if buying for near-term consumption. But for a long-term investment, choose a growth asset .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X