കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോയ്ക്ക് വോഡഫോണിന്റെ മധുരപ്രതികാരം, ഒരു ജിബിയ്ക്ക് 10 ജിബി ഫ്രീ

Google Oneindia Malayalam News

ദില്ലി: ടെലികോം രംഗത്ത് റിലയന്‍സ് ജിയോ സൃഷ്ടിച്ച അലയൊലികള്‍ക്ക് തിരിച്ചടിയുമായി വോഡഫോണ്‍. അത്യാകര്‍ഷമായ 4 ജി ഓഫറുകള്‍ ജിയോ വിപണിയിലിറക്കിയതിന് പിന്നാലെയാണ് 4 ജി സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഒരു ജിബിയ്ക്ക് 10 ജിബി സൗജന്യമായി നല്‍കിക്കൊണ്ട് വോഡഫോണിന്റെ കടന്നുവരവ്.

റിലയന്‍സ് ജിയോയുടെ വരവോടെ ടെലികോം കമ്പനികളെല്ലാം ഓഫറുകളുടെ പെരുമഴയുമായി അങ്കം കുറിയ്ക്കുന്നതോടെയാണ് പുത്തന്‍ ഓഫറുമായി വോഡഫോണ്‍ ഇന്ത്യയുടെ വരവ്. കമ്പനി തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ഒരു ജിബി ഡാറ്റ

ഒരു ജിബി ഡാറ്റ

ഒരു ജിബിയും അതിന് മുകളിലുമുള്ള ഡാറ്റാ പ്ലാനുകള്‍ റീച്ചാര്‍ജ്ജ് ചെയ്യുമ്പോഴാണ് 9 ജിബി ഡാറ്റ അധികമായി ലഭിക്കുക. മൂന്ന് മാസമാണ് പുതുതായി അവതരിപ്പിച്ച ഓഫറിന്റെ കാലാവധി. നിലവില്‍ 250 രൂപയാണ് ഒരു ജിബി ഡാറ്റയ്ക്ക്.

രാത്രി 12 മുതല്‍ രാവിലെ ആറ് വരെ

രാത്രി 12 മുതല്‍ രാവിലെ ആറ് വരെ

ദില്ലി, മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ എല്ലാ സമയത്തും ഓഫര്‍ ലഭിയ്ക്കും. എന്നാല്‍ കേരളം, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഗോവ, അസം രാജസ്ഥാന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള വോഡഫോണ്‍ ഉപയോക്താക്കള്‍ക്കും രാത്രി 12 മുതല്‍ രാവിലെ ആറ് വരെയായിരിക്കും ഓഫര്‍ ലഭിക്കുക.

കടന്നുവരവ്

കടന്നുവരവ്

ജിയോയുടെ വരവിനെ മറികടക്കാന്‍ ബിഎസ്എന്‍എല്ലും എയര്‍ടെല്ലും പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരുന്നു ഇതിന് പിന്നാലെയാണ് വോഡഫോണിന്റെ കടന്നുവരവ്. ആജീവനാന്ത സൗജന്യ കോളിംഗും ഡിസംബര്‍ വരെ സൗജന്യ അണ്‍ലിമിറ്റഡ് ഡാറ്റയുമാണ് വിപണിയിലെത്തിയ ജിയോ അവതരിപ്പിച്ചത്.

നിക്ഷേപിച്ചതിന്

നിക്ഷേപിച്ചതിന്

ഇന്ത്യയില്‍ വോഡഫോണ്‍ സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിനായി യുകെയിലുള്ള പാരന്റ് കമ്പനി 47,000 കോടി നിക്ഷേപിച്ചതിന് പിന്നാലെയാണ് സവോഡഫോണില്‍ നിന്ന് ഇത്തരത്തിലൊരു നീക്കം.

English summary
Jio effect: Vodafone offers 10 GB data at price of 1 GB 3G/4G data. Later Airtel and BSNL rolls out new offers to compete with Jio, Vodafone also joined with them as competors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X