കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതിയില്‍ ഐസക്കിന്റെ കളി!!! വരുമാനം കൂട്ടാന്‍ 9 മാര്‍ഗ്ഗം, പിസ്സ കഴിച്ചാല്‍ പൊള്ളും? വില കൂടുന്നവ

Google Oneindia Malayalam News

തിരുവനന്തപുരം: ക്ഷേമ പദ്ധതികള്‍ അസംഖ്യം പ്രഖ്യാപിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ഇതിനെല്ലാം എവിടെ നിന്ന് പണം കണ്ടെത്തും എന്നായിരുന്നു എല്ലാവരുടേയും സംശയം. എന്നാല്‍ ബജറ്റില്‍ ഐസക്കിന് എല്ലാത്തിനും പരിഹാരമുണ്ട്. (ബജറ്റിന്റെ പൂര്‍ണ രൂപം വായിക്കാം)

നികുതി തന്നെയാണ് ഐസക്കിന്റെ വഴി. നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിനൊപ്പം ചില സാധനങ്ങളുടെ നികുതി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. നികുതിപിരിവ് കൂട്ടി വരുമാനം വര്‍ദ്ധിപ്പിയ്ക്കാന്‍ ഐസക്കിന്റെ 9 മാര്‍ഗ്ഗങ്ങള്‍ വേറേയും ഉണ്ട്.

ഒന്നിനും വില കൂട്ടാത്ത ബജറ്റ് അല്ല ഐസക്കിന്റേയത്. ബ്രാന്റഡ് റസ്റ്റോറന്റുകളില്‍ പോയി പിസ്സയും ബര്‍ഗ്ഗറും കഴിയ്ക്കുന്നവര്‍ക്ക് ഇത്തി പൊള്ളും. ഐസക്കിന്റെ ബജറ്റില്‍ എന്തിനൊക്കെ വിലകൂടും?

ബസുമതി അരി

ബസുമതി അരി

ബസുമതി അരിയുടെ നികുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സ്വാഭാവികമായും ബസുമതി അരിയ്ക്ക് വിലയും കൂടും.

പിസ്സയും ബര്‍ഗറും

പിസ്സയും ബര്‍ഗറും

ബ്രാന്റഡ് റസ്റ്റോറന്റുകളിലെ പിസ്സ, ബര്‍ഗര്‍, പാസ്ത എന്നവയുടെ നികുതി 14 ശതമാനമായിട്ടാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. എന്തായാലും ഈ വില വര്‍ദ്ധന സാധാരണക്കാരെ ബാധിയ്ക്കില്ല.

 വെളിച്ചണ്ണ പൊള്ളുമോ?

വെളിച്ചണ്ണ പൊള്ളുമോ?

നിത്യോപയോഗ സാധനമായ വെളിച്ചെണ്ണയുടെ നികുതി അഞ്ച് ശതമാനം കൂട്ടി. ഇത് സാധാരണക്കാരനെ ബാധിയ്ക്കും. പക്ഷേ നികുതിയിലൂടെ കിട്ടുന്ന വരുമാനം കേര കര്‍ഷര്‍ക്ക് നല്‍കും.

പാക്കറ്റിലെ ഗോതമ്പ്

പാക്കറ്റിലെ ഗോതമ്പ്

പാക്കറ്റിലാക്കി വില്‍ക്കുന്ന ഗോതമ്പ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തി.

ഡിസ്‌പോസിബിള്‍ പ്ലേറ്റ്

ഡിസ്‌പോസിബിള്‍ പ്ലേറ്റ്

ഏറ്റവും അധികം ഉപയോഗിച്ചുവരുന്ന പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പ്ലേറ്റ് , ഗ്ലാസ്സ് എന്നിവയ്ക്ക് വിലകൂടും. ഇവയുടെ ഉപയോഗം നിയന്ത്രിയ്ക്കുകയാണ് ലക്ഷ്യം.

തുണിത്തരങ്ങള്‍

തുണിത്തരങ്ങള്‍

തുണിത്തരങ്ങള്‍ക്കും നികുതി കൂടും. തുണിയുടുക്കാന്‍ കൂടുതല്‍ പണം ചെലവാക്കേണ്ടിവരുമെന്നര്‍ത്ഥം.

സോപ്പിനും വില കൂടും

സോപ്പിനും വില കൂടും

സോപ്പിന് വില കൂടും. എന്നാല്‍ കുളിയ്ക്കാനുപയോഗിക്കുന്ന സോപ്പിനല്ലെന്ന് മാത്രം, അലക്ക് സോപ്പിന്റെ വിലയാണ് കൂടുക.

English summary
Kerala Budget 2016: These things will be bit expensive.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X