കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു എസ്എംഎസുകൊണ്ട് ആധാറും പാൻകാർഡ‍ും ബന്ധിപ്പിക്കാം, അറിയിപ്പ് ആദായനികുതി വകുപ്പിന്‍റേത്!!

567678, 56161 എന്നീ നമ്പറുകളിൽ ഏതെങ്കിലും ഒന്നിലേയ്ക്കാണ് എസ്എംഎസ് അയയ്ക്കേണ്ടത്

Google Oneindia Malayalam News

ദില്ലി: എസ്എംഎസ് ഉപയോഗിച്ച് ആധാര്‍ കാര്‍ഡും പാൻകാർഡും ബന്ധിപ്പിക്കാൻ ആദായനികുതി വകുപ്പ്. നികുതി ദായകരോടാണ് എസ്എംഎസ് സംവിധാനം ഉപയോഗിച്ച് ആധാറും പാൻകാർഡ‍ും കൂട്ടിയോജിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ആദായനികുതി വകുപ്പ് ദേശീയ ദിനപത്രങ്ങളിൽ പരസ്യവും നൽകിയിട്ടുണ്ട്. മൊബൈല്‍ നമ്പർ ഉപയോഗിച്ച് ഏതുതരത്തിലാണ് ബന്ധിപ്പിക്കുന്നതെന്നും ആദായനികുതി വകുപ്പ് പരസ്യത്തിൽ വിശദീകരിക്കുന്നുണ്ട്.

567678, 56161 എന്നീ നമ്പറുകളിൽ ഏതെങ്കിലും ഒന്നിലേയ്ക്ക് എസ്എംഎസ് അയച്ചാണ് വ്യക്തികൾക്ക് ആധാറും പാൻകാർഡും തമ്മിൽ യോജിപ്പിക്കാൻ കഴിയുക. പാന്‍ കാര്‍ഡിലും ആധാർ കാര്‍ഡിലെയും പേരിൽ വ്യത്യാസമുള്ളവർക്ക് ആദായ നികുതി വകുപ്പിന്‍റെ ഇ ഫയലിംഗ് വെബ്ബ്സൈറ്റ് വഴി ഇവ തിരുത്താനുള്ള അവസരവും ഉണ്ടായിരിക്കും.

aadhaar

സിം കാര്‍ഡ് ഉടമസ്ഥയുടെ ആധാര്‍കാര്‍ഡ് പകര്‍പ്പ്, അതിന്റെ നമ്പര്‍ , സ്വിച്ച്ഡ് ഓണ്‍ മൊബൈല്‍ സിം കാര്‍ഡ് എന്നിവയാണ് ആധാര്‍ കാർഡുമായി ബന്ധിപ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍. പ്രോസസ് വേളയില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന മൊബൈല്‍ നമ്പര്‍ , ബയോമെട്രിക് വേരിയേഷനു വേണ്ടി ഫിങ്കര്‍പ്രിന്റ് എന്നിവയും ഇതിന് അത്യാവശ്യമാണ്.

ആദ്യം മൊബൈലിൽ ലഭിച്ച എസ്എംഎസുമായി അടുത്ത മൊബൈൽ റീട്ടെയിൽ സ്റ്റോർ സന്ദര്‍ശിച്ച ശേഷം ആധാര്‍ നമ്പർ, ഫോൺ നമ്പർ എന്നിവ സമർപ്പിക്കുക. അടുത്ത ഘട്ടത്തിലുള്ള വേരിഫിക്കേഷന് വേണ്ടി ഉപയോക്താക്കളുടെ ഫോണിലവേയ്ക്കാണ് വേരിഫിക്കേഷൻ ലഭിക്കുക. ഫോണില്‍ ലഭിക്കുന്ന കൺഫമേഷന്‍ കോഡ് വീണ്ടും റീട്ടെയില്‍ ഷോപ്പില്‍ നൽകേണ്ടത് അനിവാര്യമാണ്. അടുത്ത ഘട്ടത്തിൽ ബയോമെട്രിക് വേരിഫിക്കേഷന് വേണ്ടി ഉപയോക്താക്കളുടെ വിരലടയാളവും ചോദിക്കും. ഇതെല്ലാം പൂർത്തിയാക്കി കഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കിയതായി അറിയിപ്പ് നൽകിക്കൊണ്ടുള്ള സ്ഥിരീകരണ മെസേജ് ലഭിക്കും. 'Y' എന്ന് അക്ഷരം ഉപയോഗിച്ച്മറുപടി അയയ്ക്കുന്നതോടെ പരിശോധന പ്രക്രിയ പൂര്‍ത്തിയാകും.

English summary
The Income Tax Department today urged taxpayers to link their Aadhaar with their PAN, using an SMS-based facility.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X