കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തട്ടിപ്പ് തടയാന്‍ ഇത് സഹായിക്കുമെന്നാണ് ലോ കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നത്

വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്ക​ണ​മെന്നാണ് ശുപാര്‍ശ

Google Oneindia Malayalam News

ദില്ലി: വിവാഹ സര്‍ട്ടിഫിക്കറ്റ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയേക്കും. കേന്ദ്രസര്‍ക്കാര്‍ വിവിധ അവശ്യസേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ‍് നിര്‍ബന്ധമാക്കുന്നതിന് പിന്നാലെയാണ് ലോ കമ്മീഷന്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്. വിവാഹത്തട്ടിപ്പ് തടയാന്‍ ആധാര്‍ കാര്‍ഡ‍് വിവാഹ സര്‍ട്ടിഫിക്കറ്റുമായി ബന്ധിപ്പിക്കുന്നതോടെ കഴിയുമെന്നും ലോ കമ്മീഷന്‍ നിരീക്ഷിക്കുന്നു.

വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ചും വിവാഹ സര്‍ട്ടിഫിക്കറ്റ് ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ചും ലോ കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര നിയമമന്ത്രാലയത്തിന്‍റെ പരിഗണനയിലാണുള്ളത്. മന്ത്രാലയത്തെ ഇതിന്‍റെ ആവശ്യകതകള്‍ ബോധിപ്പിക്കാനായാല്‍ ഇരു ചട്ടങ്ങളും ഉടന്‍ പ്രാബല്യത്തില്‍ വരും.

 ഇന്നസെന്റ് പറയുന്നത് പച്ചക്കള്ളം; തുറന്നടിച്ച് വനിതാ കൂട്ടായ്മ, ലൈംഗിക പീഡനം നടക്കുന്നു!! ഇന്നസെന്റ് പറയുന്നത് പച്ചക്കള്ളം; തുറന്നടിച്ച് വനിതാ കൂട്ടായ്മ, ലൈംഗിക പീഡനം നടക്കുന്നു!!

 aadhaar-card-2

വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വിവാഹ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന ചട്ടം കൊണ്ടുവരാനാണ് ലോ കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുള്ളത്. മതിയായ കാരണങ്ങളില്ലാതെ രജിസ്ട്രേഷന്‍ വൈകിയ്ക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഇളവുണ്ടായിരിക്കുമെന്നും ലോ കമ്മീഷന്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ള ശുപാര്‍ശയില്‍ ചൂണ്ടിക്കാണിക്കുന്നു.

അനുവദിച്ച സമയത്തിനുള്ളില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് വൈകുന്ന ഓരോ ദിവസത്തിനും അ‍ഞ്ച് രൂപ വീതമാണ് പിഴയിനത്തില്‍ ഈടാക്കുക. ഇതിന് പുറമേ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്കും പേര്, വിലാസം തുടങ്ങിയ വിവരങ്ങള്‍ പൂര്‍ണ്ണമായി നല്‍കാന്‍ വിസമ്മതിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കണമെന്നും ലോ കമ്മീഷന്‍ ശുപാര്‍ശയില്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
The Law Commission has suggested that marriage registrations be linked with Aadhaar. The recommendation comes in the wake of the government making it mandatory for Aadhaar to be linked with several essential services.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X