കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വീണ്ടും ഞെട്ടിക്കുമോ? നാല് ലക്ഷം വരെ ടാക്‌സ് ഇല്ല, അത് കഴിഞ്ഞാലും വളരെ കുറവ്!!! എന്താണ് സത്യം

സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള പല കാര്യങ്ങളും പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇതിന് ഒരു സ്ഥിരീകരണവും ഇല്ല

  • By നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനത്തിന് ശേഷം വലിയ തീരുമാനങ്ങള്‍ വേറേയും വരുന്നുണ്ടെന്നാണ് പറയുന്നത്. അതില്‍ പ്രധാനപ്പെട്ടത് വരുമാന നികുതി സംബന്ധിച്ചാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിലെ സത്യാവസ്ഥ എന്താണെന്ന് ആര്‍ക്കും വ്യക്തമായി അറിയില്ല.

ഏറ്റവും ഒടുവില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ കേട്ടാല്‍ ആരായാലും ഒന്ന് ശ്രദ്ധിച്ച് പോകും. ശമ്പളക്കാരുടെ വരുമാന നികുതി സംബന്ധിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടു വരാന്‍ പോകുന്ന പരിഷ്‌കാരങ്ങളെ കുറിച്ചാണിത്.

നാല് ലക്ഷം രൂപ വരെ വരുമാനം ഉള്ളവര്‍ക്ക് ആദായനികുതിയേ ഉണ്ടാകില്ലെന്നാണ് പ്രചാരണം.

വെല്ലുന്നത്

വെല്ലുന്നത്

നോട്ട് നിരോധത്തെ പോലും വെല്ലുന്ന തീരുമാനങ്ങളാണ് നരേന്ദ്ര മോദി നടപ്പിലാക്കാന്‍ പോകുന്നത് എന്നാണ് പ്രചാരണം. എന്നാല്‍ ഇതെല്ലാം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ മാത്രമാണ് പ്രചരിക്കുന്നത്.

 ആദായനികുതി

ആദായനികുതി

നിലവില്‍ രണ്ടര ലക്ഷം രൂപ ആണ് ആദായനികുതി പരിധി. ഇത് എടുത്ത് കളഞ്ഞ് നാല് ലക്ഷം വരെ ആദായനികുതിയില്ലാത്ത സംവിധാനം കൊണ്ടുവരും എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

നാല് ലക്ഷത്തിന് മുകളില്‍

നാല് ലക്ഷത്തിന് മുകളില്‍

നാല് ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള ശമ്പളക്കാര്‍ക്കാണ് നികുതി നല്‍കേണ്ടി വരിക. നാല് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ ശമ്പളം ഉള്ളവര്‍ക്ക് രണ്ട് ശതമാനം ആകും നികുതി എന്നാണ് പ്രചാരണം.

അഞ്ചിന് മുകളില്‍

അഞ്ചിന് മുകളില്‍

അഞ്ച് ലക്ഷത്തിന് മുകളില്‍, ഏഴരലക്ഷം വരെ വരുമാനം ഉള്ളവര്‍ക്ക് അഞ്ച് ശതമാനം നികുതിയും അതിനോടൊപ്പം രണ്ടായിരം രൂപയും അടക്കേണ്ടി വരുമത്രെ.

14 ലക്ഷം വരെ

14 ലക്ഷം വരെ

വാര്‍ഷിക ശമ്പളം 14 ലക്ഷം വരെ ഉള്ളവര്‍ക്ക് 10 ശതമാനം ആയിരിക്കും ആദായ നികുതി എന്നാണ് പ്രചാരണം. ഇതോടൊപ്പം ഒരു പതിനാലായിരം രൂപ കൂടി അടയ്‌ക്കേണ്ടി വരും.

ഇത്തിരി കൂടിയാല്‍

ഇത്തിരി കൂടിയാല്‍

14 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലാണ് വരുമാനമെങ്കില്‍ 12.5 ശതമാനം നികുതി അടയ്‌ക്കേണ്ടി വരും എന്നാണ് പ്രചാരണം. എന്നാല്‍ ഇതോടൊപ്പം 79,000 രൂപ കൂടി അയക്കണമത്രെ.

15 ന് മുകളില്‍

15 ന് മുകളില്‍

15 ലക്ഷം മുതല്‍ 18 ലക്ഷം വരെയാണ് വരുമാനമെങ്കില്‍ 15 ശതമാനമാണ് നികുതി. 92,000 രൂപ അധികം അടയ്ക്കണം.

25 ലക്ഷം വരെ

25 ലക്ഷം വരെ

18 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയിലാണ് വരുമാനമെങ്കില്‍ 17 ശതമാനം ആദായനികുതി അടയ്‌ക്കേണ്ടി വരും എന്നാണ് പറയുന്നത്. 1,37,000 രൂപ വേറേയും അടയക്കണമത്രെ.

30 ലക്ഷം വരെ

30 ലക്ഷം വരെ

25 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലാണ് വരുമാനമെങ്കില്‍ 20 ശതമാനം ആണ് നികുതി. 2.59 ലക്ഷം വേറെ അടയ്ക്കുകയും വേണം.

 70 ലക്ഷം വരെ

70 ലക്ഷം വരെ

30 ലക്ഷം മുതല്‍ 35 ലക്ഷം വരെയുള്ളവര്‍ക്ക് 22.5 ശതമാനവും 35 ലക്ഷം മുതല്‍ 40 ലക്ഷം വരെയുള്ളവര്‍ക്ക് 25 ശതമാനവും 40 ലക്ഷം മുതല്‍ 70 ലക്ഷം വരെയുള്ളവര്‍ക്ക് 27.50 ശതമാനവും നികുതി അടയ്‌ക്കേണ്ടി വരും എന്നാണ് പ്രചാരണം. ഇവര്‍ യഥാക്രമം 3.59 ലക്ഷം, 4.72 ലക്ഷം, 5.97 ലക്ഷം രൂപ അധികമായി അടയ്‌ക്കേണ്ടി വരും എന്നും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

70 ലക്ഷം

70 ലക്ഷം

വാര്‍ഷിക വരുമാനം 70 ലക്ഷത്തിന് മുകളിലാണെങ്കില്‍ 30 ശതമാനം ആദായ നികുതി അടയ്‌ക്കേണ്ടി വരും എന്നും പ്രചരിപ്പിക്കപ്പെടുന്നു. ഇതോടൊപ്പം 14,22,000 രൂപയും അടയ്ക്കണമത്രെ.

English summary
New Income Tax systme: What is spreading on Social Media?Some messages says that there will not be any income tax upto 4 lakh income per year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X