കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

61,000 കോടീശ്വരന്‍മാര്‍ ഇന്ത്യ വിട്ടു... എന്തുകൊണ്ട്?

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഇന്ത്യ വിട്ട് അന്യ രാജ്യങ്ങളില്‍ സ്ഥിര താമസമാക്കിയവരുടെ എണ്ണമെടുക്കാന്‍ തുടങ്ങിയാല്‍ ചിലപ്പോള്‍ കുഴങ്ങിപ്പോകും. ജീവിതം സുരക്ഷിതമാക്കാന്‍ ജോലി തേടിപ്പോയവരായിരിയ്ക്കും അവരില്‍ അധികവും.

എന്നാല്‍ മികച്ച ജീവിത സാഹചര്യവും സമ്പത്തും ഉള്ളവര്‍ രാജ്യം വിട്ടുപോകുന്ന സാഹചര്യത്തെ എങ്ങനെ വിലയിരുത്തും. കഴിഞ്ഞ 14 വര്‍ഷം കൊണ്ട് 61,000 കോടീശ്വരന്‍മാരാണ് ഇന്ത്യ വിട്ട് അന്യ രാജ്യരാജ്യങ്ങളില്‍ സ്ഥിര താമസമാക്കിയതെന്നാണ് കണക്ക്. ന്യൂ വേള്‍ഡ് വെല്‍ത്ത്, എല്‍ഐഒ ഗ്ലോബല്‍ എന്നിവ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

Tax

നികുതിയാണത്രെ ഇക്കാര്യത്തില്‍ പ്രധാന വില്ലന്‍. പിന്നെ സുരക്ഷിതത്വവും കുട്ടികളുടെ വിദ്യാഭ്യാസവും. കഴിഞ്ഞ 14 വര്‍ഷത്തിനുള്ളില്‍ ലോകത്ത് തന്നെ നടന്ന, പണമുള്ളവരുടെ ഏറ്റവും വലിയ പുറത്തേക്കുള്ള ഒഴുക്കില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.

ചൈനയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. 91,000 അതിസമ്പന്നരാണ് ചൈനയില്‍ നിന്ന് അന്യ രാജ്യങ്ങളിലേയ്ക്ക് കുടിയേറിയിട്ടുള്ളത്. ഒരുമില്യണ്‍ ഡോളറിലധികം സമ്പത്തുള്ളവരെയാണ് ഈ കണക്കില്‍ പെടുത്തിയിരിയ്ക്കുന്നത്. ഏതാണ്ട് ആറര കോടി രൂപ.

ഇത്തരത്തില്‍ കുടിയേറുന്ന ഇന്ത്യക്കാര്‍ ഏറെ ഇഷ്ടപ്പെടുന്നത് യുഎഇ, യുക, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണത്രെ.

ഏറ്റവും അധികം അതിസമ്പന്നര്‍ തിരഞ്ഞെടുക്കുന്ന രാജ്യം യുകെ ആണ്. 14 വര്‍ഷംകൊണ്ട് ഒന്നേകാല്‍ ലക്ഷം പേരാണ് യുകെയില്‍ ഇത്തരത്തില്‍ എത്തപ്പെട്ടിട്ടുള്ളത്.

English summary
As many as 61,000 millionaires shifted from India to abroad due to reasons like tax, security and child education in the last 14 years.This is the second-biggest outflow of High Net Worth Individuals (HNWI) in last 14 years globally.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X