കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിവസവും വിലവ്യത്യാസം ഒരു ട്രാപ്പ്.. ഒരു മാസം കൊണ്ട് ഇന്ത്യയിൽ പെട്രോളിന് കൂടിയ വില കാണണോ??

കഴിഞ്ഞ 20 ദിവസം കൊണ്ട് മാത്രം രാജ്യത്തെ പെട്രോൾ വിലയിൽ 4 രൂപയുടെ വർധനവാണ് ഉണ്ടായത്.

  • By Muralidharan
Google Oneindia Malayalam News

ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസേന മാറ്റുന്ന രീതി നിലവിൽ വന്നപ്പോൾ എല്ലാവർക്കും ചെറിയൊരു ആശ്വാസമൊക്കെ തോന്നിയിരുന്നു. കാരണം വലിയൊരു വിലക്കുറവോടെയാണ് പരിപാടി തുടങ്ങിയത് എന്ന് തന്നെ. അഞ്ച് രൂപയോളം പെട്രോളിന് കുറഞ്ഞപ്പോൾ ഈ പരിപാടി കൊള്ളാം എന്ന് തോന്നി. എന്നാൽ ഒരു മാസം കൊണ്ട് പെട്രോളിന് കൂടിയത് ഇതിലും വലുതാണ് എന്ന് കേട്ടാൽ ഞെട്ടാതിരിക്കുന്നതെങ്ങനെ.

കഴിഞ്ഞ 20 ദിവസം കൊണ്ട് മാത്രം രാജ്യത്തെ പെട്രോൾ വിലയിൽ 4 രൂപയുടെ വർധനവാണ് ഉണ്ടായത്. ഡീസൽ വിലയിലും 3 രൂപയുടെ വർധനവ് ഉണ്ടായി. പ്രതിഷേധങ്ങളും ഹര്‍ത്താലുകളും പോകട്ടെ, പെട്രോൾ - ഡീസൽ വില കൂടുന്ന കാര്യം പോലും പലരും അറിയുന്നില്ല എന്നതാണ് വസ്തുത. ആഗസ്ത് മാസത്തിൽ മാത്രം പെട്രോളിന് നാല് രൂപയുടെ അടുത്ത് വർധനയുണ്ടായി.

petrol-04-1475569444-21-1503309811.jpg -Properties

ജൂലൈ 1 മുതൽ ആഗസ്ത് 15 വരെ 5 രൂപയാണ് പെട്രോളിന് കൂടിയത്. ജൂലൈ 1 ന് ദില്ലിയിൽ 63.9 രൂപയായിരുന്നു പെട്രോൾ വില. കഴിഞ്ഞ തിങ്കളാഴ്ച ഇത് 68.8 രൂപയാണ്. മണി ഭാസ്കറിന്റെ റിപ്പോർട്ട് പ്രകാരം ആഗസ്തിൽ മാത്രം പെട്രോളിന് 3 രൂപ കൂടി. ആഗസ്ത് 1ന് ദില്ലിയിൽ 65.40 ആയിരുന്നു ദില്ലിയിലെ പെട്രോൾ വില. കഴിഞ്ഞ തിങ്കളാഴ്ച ഇത് 68.8 ആണ്. ഡീസലിൻറെ കാര്യവും അധികം വ്യത്യസ്തമല്ല.

ആഗോള വിപണിയെ ആശ്രയിച്ചാണ് എണ്ണ വില തീരുമാനിക്കേണ്ടത് എങ്കിലും അതല്ലാത്ത മാനദണ്ഡങ്ങളും വില നിർണയിക്കുന്നതിൽ ഉണ്ട് എന്ന് വേണം കരുതാൻ. വ്യത്യസ്ത പന്പുകളിൽ വ്യത്യസ്ത വില എന്ന പരിപാടിയും ഉണ്ട്. ആഗസ്ത് ഒന്നുമുതലാണ് ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ കമ്പനികള്‍ക്ക് അധിക ബാധ്യത ഉണ്ടാകും. ഇതിന്റെ ഫലമായിട്ടാണ് പെട്ടെന്നുള്ള ഈ വില വർധനവ്.

English summary
Petrol price hiked by Rs 5 since July.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X