കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നിലേറെ ബാങ്ക് അക്കൗണ്ടുകളുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.. അപകടത്തില്‍ പെടരുത്..

  • By Anoopa
Google Oneindia Malayalam News

ഒന്നിലേറെ ബാങ്ക് അക്കൗണ്ട് ഉള്ളവരായിരിക്കാം നമ്മില്‍ പലരും. പല ആവശ്യങ്ങള്‍ക്കു വേണ്ടിയായിരിക്കും ഇവയില്‍ പലതും ആരംഭിച്ചിട്ടുണ്ടാകു. നിങ്ങള്‍ ഒരു വ്യവസായിയോ അല്ലെങ്കില്‍ വലിയ പണമിടപാടുകള്‍ നടത്തുന്ന ആളോ ആണെങ്കില്‍ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ആവശ്യവുമാണ്.

എന്നാല്‍ ഒരു സാധാരണ തൊഴിലാളിക്കോ വ്യക്തിക്കോ ഒന്നിലേറെ ബാങ്ക് അക്കൗണ്ടുകള്‍ അത്ര അത്യാവശ്യമുള്ള കാര്യമല്ല. പലര്‍ക്കും ഒന്നിലേറെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതു മൂലം ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. ഒരുപാട് അക്കൗണ്ടുള്ളവര്‍ക്ക് അപകടങ്ങളും ഉണ്ടാകാം. ഒന്നിലേറെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

മിനിമം ബാലന്‍സ്

മിനിമം ബാലന്‍സ്

അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ചിലപ്പോള്‍ പിഴ ഈടാക്കേണ്ടി വന്നേക്കാം. ഓരോ ബാങ്കുകളിലും ഈ തുക വ്യത്യസ്തമാണ്. നിങ്ങള്‍ക്ക് ഒന്നിലേറെ അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ ഈ ഇനത്തില്‍ ധാരാളം തുകയും മാറ്റി വെക്കേണ്ടിവരും.

ചാര്‍ജ്

ചാര്‍ജ്

സേവിങ്‌സ് അക്കൗണ്ടുകള്‍ എല്ലാം സൗജന്യമല്ല. പാസ്ബുക്ക്, ചെക്ക്ബുക്ക്, ഡെബിറ്റ് കാര്‍ഡ് എന്നിവ നഷ്ടപ്പെട്ടാലോ ലോഗിന്‍ വിവരങ്ങള്‍ നഷ്ടപ്പെട്ടാലോ എവിടെ വെച്ചെന്ന് മറന്നാലോ അത് നിങ്ങള്‍ക്ക് വിനയാകും. ഇതിനെല്ലാം ബാങ്കുകള്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുകയും ആളുകള്‍ക്ക് പണം നഷ്ടമാകുകയും ചെയ്യും.

അപകടങ്ങള്‍

അപകടങ്ങള്‍

ഒരുപാട് അക്കൗണ്ടുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ തട്ടിപ്പുകാര്‍ക്ക് എളുപ്പമാണ്. ഇവരുടെ അക്കൗണ്ടുകളില്‍ കൃത്രിമം കാണിക്കാനും അതുപയോഗിച്ച് പണമിടപാട് നടത്താനും ഇവര്‍ക്ക് കഴിയും. പിടിക്കപ്പെടുമ്പോള്‍ ആരുടെ പേരിലാണോ അക്കൗണ്ട് ഉള്ളത്, അയാളായിരിക്കും കുടുങ്ങുക.

പണം വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ല

പണം വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ല

ഒരുപാട് അക്കൗണ്ടുള്ളവര്‍ അവയില്‍ നിശ്ചിത തുക നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. അങ്ങനെ വരുമ്പോള്‍ മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ പോലുള്ള സമ്പാദ്യങ്ങള്‍ക്ക് ഈ പണം ഉപയോഗിക്കാന്‍ കഴിയില്ല.

 നികുതി

നികുതി

നികുതി രേഖകള്‍ പൂരിപ്പിക്കേണ്ടി വരുമ്പോള്‍ ഒരുപാട് ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളത് നിങ്ങള്‍ക്ക് തലവേദയാകും. ഒരുപാട് പേപ്പര്‍ വര്‍ക്കുകള്‍ നിങ്ങളുടെ മുന്‍പിലുണ്ടാകും.

English summary
Problems to have multiple bank accounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X