കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപിഎഫ് ചട്ടത്തില്‍ ഭേദഗതി:ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട,ആശുപത്രി ബില്ലിനും ഇപിഎഫ് പിന്‍വലിക്കാം!

Google Oneindia Malayalam News

ദില്ലി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ചട്ടത്തില്‍ നിര്‍ണായക ഭേദഗതി. ഇതോടെ ചികിത്സാ ആവശ്യങ്ങള്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമായിവരില്ല. ചികിത്സാവശ്യത്തിനും ഭിന്ന ശേഷിയുള്ളവര്‍ക്ക് അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനും പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് മുന്‍കൂറായി പണമെടുക്കാം.

ശസ്ത്രക്രിയ, ഒരുമാസത്തില്‍ അധികം ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ അനിവാര്യമായ രോഗങ്ങള്‍ എന്നിവയ്ക്ക് ഇപിഎഫില്‍ നിന്ന് പണം മുന്‍കൂറായി പിന്‍വലിക്കാമെന്ന് നേരത്തെ തന്നെ ചട്ടം നിലവിലുണ്ട്.

വീടിനും വിദ്യാഭ്യാസത്തിനും

വീടിനും വിദ്യാഭ്യാസത്തിനും

വീട് വാങ്ങുന്നതിന്, മക്കളുടെ വിദ്യാഭ്യാസം, മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് ഭാഗികമായി ഇപിഎഫ് പിന്‍വലിക്കാന്‍ ഇപിഎഫ് ചട്ടം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇപിഎഫ് അംഗത്തിന് ഇതിനായി വിവിധ രേഖകള്‍ സമര്‍പ്പിക്കേണ്ട ആവശ്യമുണ്ടാകില്ലെന്നാണ് പുതിയ ചട്ടം നിര്‍ദേശിക്കുന്നത്.

സത്യവാങ്മൂലം

സത്യവാങ്മൂലം

ഇപിഎഫില്‍ നിന്ന് മുന്‍കൂറായി തുക പിന്‍വലിക്കുന്നതിന് കോമ്പസിറ്റ് ഫോമിനൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മതിയെന്നും ചട്ടത്തിലെ ഭേദഗതി നിര്‍ദേശിക്കുന്നു. ഇപിഎഫ് ദാതാവ് ഒപ്പുവെച്ചിരിക്കണമെന്നതാണ് കര്‍ശന നിര്‍ദേശം. നാല് കോടി ഇപിഎഫ് ദാതാക്കള്‍ക്ക് ഉപകാരപ്രദമായതാണ് ഈ നീക്കം.

 ആനുകൂല്യം എങ്ങനെ

ആനുകൂല്യം എങ്ങനെ

ഒന്നുമുതല്‍ മൂന്ന് മാസം വരെ ആശുപത്രിയില്‍ കിടത്തി ചികിത്സ ആവശ്യമായ രോഗങ്ങള്‍, ശസ്ത്രക്രിയ, ക്ഷയരോഗം, തളര്‍വാദം, കുഷ്ഠരോഗം, ക്യാന്‍സര്‍,് ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നതിനായി ഡോക്ടറുടെ സാക്ഷ്യപ്പെടുത്തലില്ലാതെ പിഎഫില്‍ നിന്ന് ഭാഗികമായി തുക പിന്‍വലിക്കാന്‍ കഴിയും. നേരത്തെ ഇപിഎഫ് ദാതാക്കള്‍ ചികിത്സിക്കുന്ന ഡോക്ടറുടെ സാക്ഷ്യപത്രം സമര്‍പ്പിക്കേണ്ടത് അനിവാര്യമായിരുന്നു. ചട്ടത്തില്‍ ഭേദഗതി വന്നതോടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് രേഖകള്‍ എന്നിവ സമര്‍പ്പിക്കേണ്ടതില്ല.

 പിന്‍വലിക്കുന്നതിന് പരിധി

പിന്‍വലിക്കുന്നതിന് പരിധി

ചികിത്സാ ആവശ്യങ്ങള്‍ക്ക് ഇപിഎഫ്ഒ ദാതാവിന് ആറ് മാസത്തെ ശമ്പളം വരെ മുന്‍കൂറായി പിന്‍വലിക്കാന്‍ കഴിയും.

 വീട് വാങ്ങുന്നതിന്

വീട് വാങ്ങുന്നതിന്

വീട്, ഗൃഹോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് ഇപിഎഫിന്റെ 90 ശതമാനം വരെ പിന്‍വലിക്കാന്‍ അനുവദിക്കുന്നതാണ് ഇപിഎഫ് ചട്ടത്തിലെ പുതിയ ഭേദഗതി. ഇതിന് പുറമേ പിഎഫ് ഉപയോഗിച്ച് ഹോം ലോണിന്റെ ഇഎംഐ അടയ്ക്കാനും കഴിയും.

 കുട്ടികളുടെ വിദ്യാഭ്യാസത്തിന്

കുട്ടികളുടെ വിദ്യാഭ്യാസത്തിന്

മക്കളുടെ പോസ്റ്റ് മെട്രിക്കുലേഷന്‍ വിദ്യാഭ്യാസം മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവയ്ക്കും ഇപിഎഫില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയും.

 ആധാറുമായി ബന്ധിപ്പിച്ചാല്‍

ആധാറുമായി ബന്ധിപ്പിച്ചാല്‍

ഇപിഎഫ് ദാതാക്കള്‍ യുഎഎന്‍ നമ്പര്‍ ആധാര്‍ നമ്പര്‍, ബാങ്ക് വിവരങ്ങള്‍ എന്നിവയുമായി ബന്ധിപ്പിച്ചാല്‍ ജീവനക്കാരുടെ സത്യവാങ്മൂലം ഇല്ലാതെ ഇപിഎഫില്‍ നിന്ന് പണം നേരിട്ട് പിന്‍വലിക്കുന്നതിനുള്ള സാഹചര്യമുണ്ടായിരിക്കും. പ്രൊവിഡന്റ് ഫണ്ട് നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ചെയ്യാനും യുഎഎന്‍ നമ്പര്‍ അനുവദിക്കുന്നു.

English summary
The subscriber is no longer required to submit various certificates or documents. EFPO subscribers can seek withdrawal from their employee provident fund (EPF) account on various grounds by using a composite form along with a self-declaration. The submission of composite claim form signed by the EPF subscriber shall be construed as 'self-certification' for partial withdrawals, according to the retirement fund body.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X