കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ റിയാല്‍ തകരുന്നു... അതിനൊപ്പം സൗദി കൊടുത്ത അടുത്ത പണി; മൂന്ന് ലക്ഷം മലയാളികള്‍ ആശങ്കയില്‍

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദോഹ: ഗള്‍ഫ് പ്രതിസന്ധിയില്‍ ഖത്തര്‍ റിയാലിന്റെ മൂല്യം കുത്തനെ ഇടിയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണ് ഖത്തര്‍ ഇപ്പോള്‍ നേരിടുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഖത്തറില്‍ അമേരിക്കയുടെ 11,000 സൈനികര്‍... എന്ത് സംഭവിക്കും? അമേരിക്കന്‍ സൈന്യം പറഞ്ഞത് ഞെട്ടിക്കുംഖത്തറില്‍ അമേരിക്കയുടെ 11,000 സൈനികര്‍... എന്ത് സംഭവിക്കും? അമേരിക്കന്‍ സൈന്യം പറഞ്ഞത് ഞെട്ടിക്കും

പ്രവാസികളുടെ ശ്രദ്ധക്ക്.... ഖത്തറിനെ അനുകൂലിച്ചാല്‍ 15 വര്‍ഷം തടവ്, 87 ലക്ഷം പിഴ!!! ഞെട്ടിപ്പിക്കുംപ്രവാസികളുടെ ശ്രദ്ധക്ക്.... ഖത്തറിനെ അനുകൂലിച്ചാല്‍ 15 വര്‍ഷം തടവ്, 87 ലക്ഷം പിഴ!!! ഞെട്ടിപ്പിക്കും

സൗദി അറേബ്യയും യുഎഇയും അടക്കമുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിഛേദിച്ചപ്പോള്‍ ഓഹരി വിപണിയേയും അത് ബാധിച്ചിരുന്നു. എന്നാല്‍ പിന്നീട് വപണി തിരിച്ചുവരവ് നടത്തുന്നതും ലോകം കണ്ടു.

അതിനിടെ ഖത്തര്‍ റിയാലിനെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു നടപടിയുമായി സൗദി എത്തി. ഇത് കാര്യങ്ങള്‍ കൂടുതള്‍ വഷളാക്കിയിരിക്കുകയാണ്.

ഉപരോധം തന്നെ

ഉപരോധം തന്നെ

യഥാര്‍ത്ഥത്തില്‍ ഖത്തറിനെതിരെ സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും എല്ലാം ഉപരോധം ഏര്‍പ്പെടുത്തിയതിന് സമാനമാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. എല്ലാ ബന്ധങ്ങളും വിഛേദിക്കുകയും അതിര്‍ത്തികള്‍ കൊട്ടിയടക്കുകയും ചെയ്തിരിക്കുന്നു.

ഖത്തര്‍ സമ്പദ് ഘടന

ഖത്തര്‍ സമ്പദ് ഘടന

ഖത്തറിന്റെ സമ്പദ് ഘടനയെ തന്നെ ബാധിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. റിയാലിന്റെ മൂല്യത്തെ കാര്യമായി ബാധിച്ചുതുടങ്ങി.

റിയാല്‍ ഇടിയുന്നു

റിയാല്‍ ഇടിയുന്നു

അമേരിക്കന്‍ ഡോളറുമായുള്ള ഖത്തര്‍ റിയാലിന്റെ വിമിനമയ നിരക്ക് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇപ്പോഴത് ഒരു ഡോളറിന് 3.64 റിയാല്‍ എന്ന നിലയില്‍ ആണ്.

ഒരുവര്‍ഷത്തിനിടയില്‍ ആദ്യമായി

ഒരുവര്‍ഷത്തിനിടയില്‍ ആദ്യമായി

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആദ്യമാണ് ഖത്തര്‍ റിയാല്‍ ഇത്രയും വലിയ തകര്‍ച്ച നേരിടുന്നത്. കൃത്യമായി പറഞ്ഞാല്‍ 2016 ജൂണിന് ശേഷം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം.

സൗദി വീണ്ടും പണികൊടുത്തു

സൗദി വീണ്ടും പണികൊടുത്തു

അതിനിടെയാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മൂന്ന് രാജ്യങ്ങള്‍ വീണ്ടും കര്‍ശന നിലപാട് സ്വീകരിച്ചത്. ഖത്തര്‍ റിയാല്‍ വിനിമയ ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

ഓഹരി ഇടപാടും പ്രതിസന്ധിയില്‍

ഓഹരി ഇടപാടും പ്രതിസന്ധിയില്‍

ഖത്തര്‍ ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഒരു ഇടപാടും നടത്തരുതെന്നും സൗദി അറേബ്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേനേദ്ര ബാങ്കിന്റെ നിര്‍ദ്ദേശം കിട്ടുന്നതുവരെ എല്ലാ ഇടപാടുകളും നിര്‍ത്തിവയ്ക്കാന്‍ ആണ് ഉത്തരവ്.

 പ്രകൃതിവാതകം

പ്രകൃതിവാതകം

ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി വാതക പാടം ഖത്തറും ഇറാനും ആണ് പങ്കിടുന്നത്. ഖത്തറിന്റെ വരുമാന സ്രോതസ്സില്‍ പ്രധാനപ്പെട്ടതാണ് ഇത്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി പ്രകൃതിവാതക ഉത്പാദനത്തേയോ വില്‍പനയേയോ ബാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് ലക്ഷം മലയാളികള്‍

മൂന്ന് ലക്ഷം മലയാളികള്‍

ഖത്തറില്‍ ആകെ ആറര ലക്ഷത്തോളം ഇന്ത്യക്കാരാണ് ഉള്ളത്. അതില്‍ തന്നെ മൂന്ന് ലക്ഷത്തോളം മലയാളികളാണ്. റിയാലിന്റെ മൂല്യം ഇടിഞ്ഞത് മലയാളികളെ സാരമായി ബാധിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്പനികള്‍ ഒഴിഞ്ഞുപോകുന്നു?

കമ്പനികള്‍ ഒഴിഞ്ഞുപോകുന്നു?

ഖത്തറില്‍ നിന്ന് വിദേശ കമ്പനികള്‍ വ്യാപകമായി ഒഴിഞ്ഞുപോകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലോകരാജ്യങ്ങള്‍ ഖത്തര്‍ റിയാല്‍ വ്യാപകമായി വിറ്റൊഴിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിയാലിന്റെ മൂല്യം ഇടിയാന്‍ ഇതും കാരണമായിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍

സൗദിയുടേയും മറ്റ് അറബ് രാജ്യങ്ങളുടേയും ബാങ്കിങ് നിലപാട് ഖത്തറിനെ പ്രതിസന്ധിയിലാക്കുന്നുണ്ടെങ്കിലും അത് മറികടക്കാമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. ഖത്തര്‍ ബാങ്കുകള്‍ വിദേശത്ത് നിന്ന് വലിയതോതില്‍ കടമെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

English summary
The Qatari currency came under pressure on Tuesday as Gulf commercial banks began to hold off on dealing with Qatari banks because of the diplomatic rift in the region, banking sources told Reuters news agency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X