കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേക്ക് ഓവര്‍!!മുഖം മിനുക്കാനൊരുങ്ങി രാജധാനിയും ജനശതാബ്ധിയും..യാത്രക്കാര്‍ക്ക് ഇനി പരാതി വേണ്ട..

തേജസ്സില്‍ നിന്നും പ്രചോദനം..?

Google Oneindia Malayalam News

ദില്ലി: അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഇന്ത്യയുടെ ന്യൂജെന്‍ തീവണ്ടി തേജസ് എക്‌സ്പ്രസ്സിന്റെ വരവ് മറ്റു സര്‍വ്വീസുകളെക്കൂടി ഒന്ന് ഇരുത്തിച്ചിന്തിപ്പിച്ചിരിക്കുകയാണ്. തേജസ്സിന്റെ അത്രയും വരില്ലെങ്കിലും യാത്രക്കാരുടെ പരാതി കണക്കിലെടുത്തു കൊണ്ട് മുഖം മിനുക്കാനൊരുങ്ങുകയാണ് രാജധാനി, ജനശതാബ്ദി ട്രെയിനുകള്‍. ഭക്ഷണം, യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ എന്നിവയിലെല്ലാം ഇനി മുതല്‍ ഈ മാറ്റം പ്രകടമാകും. റെയില്‍വേയുടെ ഈ മുഖം മിനുക്കല്‍ പദ്ധതിക്ക് 'ഓപ്പറേഷന്‍ സ്‌വോണ്‍' എന്നാണ് ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയം പേരു നല്‍കിയിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ ഈ മുഖം മിനിക്കല്‍ പ്രക്രിയക്കായി തിരഞ്ഞെടുത്തിരിക്കുന്നത് മുംബൈ-അഹമ്മദാബാദ് ശതാബ്ധി എക്‌സപ്രസ്സും മുംബൈ- ദില്ലി രാജധാനി എക്‌സ്പ്രസ്സും ആണ്. ആകെ 30 തീവണ്ടികളാണ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 25 കോടി രൂപയാണ് ഓപ്പറേഷന്‍ സ്‌വോണിന് ചെലവാകുക എന്ന് ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയം അറിയിച്ചു. മൂന്നു മാസം കൊണ്ട് മുഖം മിനുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തീവണ്ടികളിലെ യാത്ര, സൗകര്യങ്ങള്‍, ഭക്ഷണം, ശുചിത്വം എന്നിവ സംബന്ധിച്ച് യാത്രക്കാരില്‍ നിന്നും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് റെയില്‍വേ പുതിയ മാറ്റത്തിന് തയ്യാറായിരിക്കുന്നത്.

 മാപ്പ് പറഞ്ഞിട്ടും സലിംകുമാറിനെ വിടാതെ ഭാഗ്യലക്ഷ്മി... കുശുമ്പോ.. ഉളുപ്പുണ്ടോ?? എന്ന് ചോദ്യം!! മാപ്പ് പറഞ്ഞിട്ടും സലിംകുമാറിനെ വിടാതെ ഭാഗ്യലക്ഷ്മി... കുശുമ്പോ.. ഉളുപ്പുണ്ടോ?? എന്ന് ചോദ്യം!!

 25-train-27-1498540033.jpg -Properties

ജൂണ്‍ 12 നാണ് ഇന്ത്യയുടെ ആഢംബര തീവണ്ടിയായ തേജസ് എക്‌സ്പ്രസ്സ് സര്‍വ്വീസ് ആരംഭിച്ചത്. അതിശയിപ്പിക്കുന്നതാണ് തേജസ് എക്സ്പ്രസ്സിലെ കാഴ്ചകളും സൗകര്യങ്ങളും. തേജസ്സിന്റെ ഒപ്പമെത്താനായില്ലെങ്കിലും രാജധാനിയിലെയും ജനശതാബ്ധിയിലേയും ഉള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ലക്ഷ്യം.

English summary
Enhanced catering, on-board entertainment and improved services are part of the makeover plan for these air-conditioned superfast trains under the Railway Ministry's 'Operation Swarn'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X