കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ എടിഎമ്മുകള്‍ അടച്ചുപൂട്ടാൻ റിസർവ്വ് ബാങ്ക് നിർദ്ദേശം: അനിശ്ചിത കാലത്തേക്ക് അടച്ചിടും!!

Google Oneindia Malayalam News

മുംബൈ: രാജ്യത്തെ എടിഎമ്മുകള്‍ അടച്ചിടാന്‍ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം. വന്നാ ക്രൈ റാൻസം വെയർ ആക്രമണ ഭീഷണിയെ തുടർന്ന് വിൻഡോസ് അപ്ഡേറ്റ് ചെയ്ത ശേഷം മാത്രം തുറന്ന പ്രവര്‍ത്തിച്ചാൽ മതിയെന്നാണ് റിസർവ് ബാങ്കുകൾക്ക് നൽകിയ നിര്‍ദേശത്തില്‍ പറയുന്നത്. ബിറ്റ് കോയിനുകൾ ആവശ്യപ്പെട്ടുള്ള റാൻസം സൈബർ ആക്രമണം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണിത്.

രാജ്യത്തെ 70 ശതമാനം വരുന്ന എടിഎമ്മുകളും വിൻഡോസ് എക്സ്പിയിലാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ രാജ്യത്തെ എടിഎമ്മുകൾക്ക് കനത്ത സുരക്ഷാ ഭീഷണിയുണ്ടെന്നും കഴിഞ്ഞ ദിവസം തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

 എടിഎമ്മുകൾക്ക് സുരക്ഷാ ഭീഷണി

എടിഎമ്മുകൾക്ക് സുരക്ഷാ ഭീഷണി

രാജ്യത്തെ 70 ശതമാനത്തോളം എടിഎമ്മുകളിലും ഉപയോഗിക്കുന്നത് കാലഹരണപ്പെട്ട വിൻഡോസ് എക്സ്പി പതിപ്പാണ്. സൈബർ ആക്രമണങ്ങളെ ചെറുക്കാൻ സുരക്ഷാ സംവിധാനങ്ങളിലാത്ത വിൻഡോസ് എകസ്പിയുടെ നിയന്ത്രണം ഹാക്കർമാര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുമെന്നും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ 2.25 ലക്ഷം എടിഎമ്മുകൾ കാലഹരണപ്പെട്ടുകഴിഞ്ഞ വിൻഡോസ് എക്സിപിയിൽ പ്രവർത്തിക്കുന്നവയാണ്.

 മൈക്രോസോഫ്റ്റിന്‍റെ പ്രസ്താവന

മൈക്രോസോഫ്റ്റിന്‍റെ പ്രസ്താവന

2014ൽ മൈക്രോസോഫ്റ്റ് വിൻഡോസ് എക്സ്പിയ്ക്ക് പിന്തുണ അവസാനിപ്പിച്ചതോടെ വിന്‍ഡോസ് എക്സ്പിയുടെ സുരക്ഷയും അവതാളത്തിലായിക്കഴിഞ്ഞിരുന്നു. എന്നാൽ പുതിയ സൈബര്‍ ആക്രമണത്തോടെ തങ്ങള്‍ പുതിയ വിൻഡോസ് എക്സ്പി അപ്ഡേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് മൈക്രോസോഫ്റ്റ് അപ്ഡ‍േറ്റ് പുറത്തിറക്കിയിരുന്നു. എന്നാൽ ഈ അപ്ഡേറ്റിന് കമ്പനി ഏറെക്കാലം സർവ്വീസ് നൽകില്ലെന്നും മൈക്രോസോഫ്റ്റ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

 അപ്ഡേറ്റില്ലാതെ എടിഎം പ്രവർത്തിക്കണ്ട

അപ്ഡേറ്റില്ലാതെ എടിഎം പ്രവർത്തിക്കണ്ട

വിൻഡോസ് എക്സിപി ഉടൻ അപ്ഡേറ്റ് ചെയ്യാനും അല്ലാത്ത പക്ഷം എടിഎമ്മുകൾ തുറന്നുപ്രവർത്തിക്കേണ്ടെന്നുമാണ് റിസർവ് ബാങ്ക് ബാങ്കുകൾക്ക് നൽകിയിട്ടുള്ള നിർദേശം. മാനേജ്മെന്‍റ് സർവ്വീസ് ദാതാക്കൾക്കും ആർബിഐ നിർദേശം കൈമാറിയിട്ടുണ്ട്. എന്നാൽ വിവരങ്ങൾക്കോ പണത്തിനോ സുരക്ഷാ ഭീഷണിയില്ലെന്നാണ് എടിഎം ഓപ്പറേറ്റർമാരുടെ പക്ഷം. നെറ്റ് വര്‍ക്കിലുള്ള സുപ്രധാന വിവരങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത രീതിയിൽ ബ്ലോക്ക് ചെയ്യുകയാണ് റാൻസംവെയർ ചെയ്യുന്നതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ എടിഎം മെഷീനുകളിൽ വിവരങ്ങള്‍ ശേഖരിച്ചിട്ടില്ലെങ്കിൽ റാൻസംവെയര്‍ പണമിടപാട് തടസ്സപ്പെടുത്തുമെന്നാണ് വിദ്ഗര്‍ നൽകുന്ന വിവരം.

എന്താണ് 'വന്ന ഡിക്രിപ്റ്റർ'

എന്താണ് 'വന്ന ഡിക്രിപ്റ്റർ'

വന്നാ ഡിക്രിപ്റ്റർ, വന്നാ ക്രൈ എന്നിങ്ങനെയുള്ള പേരുകളില്‍ അറിയപ്പെടുന്ന മാൽവെയറുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്നാണ് വിദഗ്ദരുടെ കണ്ടെത്തൽ. റാൻസംവെയര്‍ എന്ന പേരിൽ മാൽവെയറുകൾ ഡിജിറ്റല്‍ ഡാറ്റ എൻക്രിപ്റ്റ് ചെയ്ത് പണം ആവശ്യപ്പെട്ട് നല്‍കിയ ശേഷം മാത്രം ഡിക്രിപ്റ്റ് ചെയ്ത് നൽകുന്നതാണ് ആക്രമണത്തിന്‍റെ രീതി. ബ്രിട്ടണ്‍, യുഎസ്, റഷ്യ, ചൈന തുടങ്ങിയ വമ്പന്‍ രാജ്യങ്ങളെയാണ് സൈബര്‍ ആക്രമണം കാര്യമായി ബാധിച്ചിരിക്കുന്നത്. ബ്രിട്ടണ്‍, യുഎസ്, റഷ്യ, ചൈന തുടങ്ങിയ വമ്പന്‍ രാജ്യങ്ങളെയാണ് സൈബര്‍ ആക്രമണം കാര്യമായി ബാധിച്ചിരിക്കുന്നത്.

 ബ്രിട്ടന്‍റെ ഹെൽത്ത് സർവ്വീസിന് പണി കിട്ടി

ബ്രിട്ടന്‍റെ ഹെൽത്ത് സർവ്വീസിന് പണി കിട്ടി

പണിമുടക്കി ഇംഗ്ലണ്ടിലെ നാഷ്ണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ പ്രവര്‍ത്തനങ്ങളാണ് സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് താറുമാറയത്. എന്നാല്‍ എന്‍എച്ച്എസിനെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടായിരുന്നില്ല ആക്രമണം. ലണ്ടന്‍, ബ്ലാക്‌സ്റ്റോണ്‍, നോട്ടിംഗ്ഹാം, ഹെര്‍ട്ട്‌ഷോര്‍ട്ട് ഷെയര്‍ എന്നിവിടങ്ങളിലെ ആശുപത്രികളെയും ട്രസ്റ്റുകളെയും സാങ്കേതിക തകരാര്‍ ബാധിച്ചു. കംബ്യൂട്ടര്‍ നെറ്റ് വര്‍ക്കുകള്‍, ഫോണ്‍ അടക്കമുള്ള എല്ലാ ആശയവിനിയമങ്ങളും ഇതോടെ തടസ്സപ്പെട്ടു.

 ബിറ്റ്കോയിന്‍ ആവശ്യപ്പെട്ട് ആക്രമണം

ബിറ്റ്കോയിന്‍ ആവശ്യപ്പെട്ട് ആക്രമണം

റാന്‍സംവെയര്‍ ബാധിച്ച 75,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സൈബര്‍ സുരക്ഷാ കമ്പനിയായ അവാസ്റ്റ് പറയുന്നു. ബിറ്റ്‌കോയിന്‍ വഴി 300 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെയാണ് (ഏകദേശം 19,000 രൂപ മുതല്‍ 38,000 രൂപ വരെ) ആക്രമണകാരികള്‍ ആവശ്യപ്പെടുന്നത്.

വാര്‍ത്തകൾ വേഗത്തിലറിയാൻ വൺഇന്ത്യ

വാര്‍ത്തകൾ വേഗത്തിലറിയാൻ വൺഇന്ത്യ

ഇന്ത്യയിലെ 70 ശതമാനം എടിഎമ്മുകള്‍ സുരക്ഷിതമല്ല!! കാത്തിരിക്കുന്നത് സൈബർ ആക്രമണങ്ങള്‍ കൂടുതല്‍ അറിയാൻ

English summary
The RBI has directed banks to operate their ATM networks only after machines receive a Windows update to protect them from a malware impacting systems across the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X