കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോയ്ക്കുള്ള പണി എയര്‍ടെല്‍ വഴിയോ!!! റോമിംഗില്‍ റെക്കോര്‍ഡ് ഓഫറുമായി കമ്പനി!!

നേരത്തെ വോഡഫോണ്‍ ഇന്ത്യയും ഐഡിയ സെല്ലുലാറും റോമിംഗ് നിരക്കുകള്‍ എടുത്തുനീക്കിയിരുന്നു

Google Oneindia Malayalam News

ദില്ലി: ജിയോയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ റോമിംഗ് ചാര്‍ജ്ജ് കുറയ്ക്കാനുള്ള നീക്കവുമായി എയര്‍ടെല്‍. വോയ്‌സ് കോളിനും ഡാറ്റാപാക്കിനും ചാര്‍ജ്ജ് കുറയ്ക്കുന്നതിനാണ് കമ്പനി ഒരുങ്ങുന്നത്. ടെലികോം വിപണിയിലേയ്ക്ക് ജിയോയുടെ രംഗപ്രവേശത്തോടെ കമ്പനികള്‍ നല്‍കിവരുന്ന ഓഫറുകളുടെ ഭാഗമായാണ് എയര്‍ടെല്ലും റോമിംഗ് ചാര്‍ജ്ജുകള്‍ കുറയ്ക്കാനൊരുങ്ങുന്നത്.

റോമിംഗില്‍ സൗജന്യ ഇന്‍കമിംഗ് കോളുകളും എസ്എംഎസുകളും നല്‍കാനാണ് നീക്കം ഇതിന് പുറമേ പ്രീമിയം ഇല്ലാതെ ഉപയോക്താക്കള്‍ക്ക് ഔട്ട്‌ഗോയിംഗ് കോളുകളും ലഭ്യമാക്കും. എയര്‍ടെല്‍ ആക്ടിവേഷനും ബില്ലിംഗും എളുപ്പമാക്കുന്നതിനും അന്താരാഷ്ട്ര റോമിംഗില്‍ എയര്‍ടെല്‍ ഉപയോഗിക്കുന്നതിന് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഭാരതി എയര്‍ടെല്‍ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. എയര്‍ടെല്ലിന്റെ 268 മില്യണ്‍ ഉപയോക്താക്കള്‍ക്ക് ഗുണം ചെയ്യുന്നതാണിത്.

bharathiairtel-

റിലയന്‍സ് ജിയോയില്‍ നിന്ന് വെല്ലുവിളി നേരിട്ടതോടെ നേരത്തെ രാജ്യത്തെ രണ്ടും മൂന്നും സ്ഥാനത്ത് ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഇന്ത്യയും, ഐഡിയ സെല്ലുലാറും റോമിംഗ് നിരക്കുകള്‍ എടുത്തുനീക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് വോഡഫോണ്‍ റോമിംഗില്‍ ഇന്‍കമിംഗ് കോളുകള്‍ സൗജന്യമാക്കിയത്. എന്നാല്‍ ഔട്ട് ഗോയിംഗ് കോളുകള്‍ക്കും ഡാറ്റയ്ക്കുമുള്ള ചാര്‍ജ്ജുകള്‍ മാറ്റമില്ലാതെ തുടരുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ എയര്‍ടെല്ലിന്റെ വരുമാനത്തില്‍ 55 ശതമാനത്തിന്റെ കുറവ് സംഭവിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റിലയന്‍സ് ജിയോയുടെ വരവ് ടെലികോം മേഖലയുടെ വരുമാനത്തില്‍ കനത്ത ആഘാതമായിരുന്നു നല്‍കിയത്.

English summary
Bharti Airtel is set to abolish domestic roaming charges on its network for both voice and data services, a person familiar with the matter said, matching a key offer by rival Reliance Jio Infocomm, the entry of which has triggered a price war in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X