കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയർടെല്ലിനെ പിടിച്ചു കെട്ടി ജിയോ!! വേഗതയിൽ ഏറ്റവും മുന്നിൽ ജിയോ തന്നെ!!!

രണ്ടും മൂന്നും സ്ഥാനം വോടഫോണിനും ഐഡിയക്കുമാണ്

  • By Ankitha
Google Oneindia Malayalam News

ദില്ലി: എയർടെല്ലിനെ പിന്നിലാക്കി ജിയോ കുതിക്കുന്നു. രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ് വർക്കുകളുടെ പട്ടികയിൽ റിലയൻ ജിയോ ഒന്നാമത്.18 മെഗാബീറ്റ് വോഗതയാണ് ജൂണിൽ ജിയോ രേഖപ്പെടുത്തിയത്. എന്നാൽ ലോകത്തിലെ ഏറ്റവും വേഗതയോറിയ നെറ്റ് വർക്ക് എന്ന് അവകാശപ്പെടുന്ന എയർടെൽ എറ്റവും പിന്നിലുമായി.

jio

ധൈര്യമുണ്ടോ ബച്ചന്റെ വസതിയിൽ റെയ്ഡ് നടത്താൻ!!! മോദിയെ വെല്ലുവിളിച്ച് ലാലു!!ധൈര്യമുണ്ടോ ബച്ചന്റെ വസതിയിൽ റെയ്ഡ് നടത്താൻ!!! മോദിയെ വെല്ലുവിളിച്ച് ലാലു!!

രണ്ടും മൂന്നും സ്ഥാനം വോടഫോണിനും ഐഡിയക്കുമാണ്. മൈ സ്പീഡ് ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ട്രായ് ടെലികോം നെറ്റ്‌വര്‍ക്കുകളുടെ ഡൗണ്‍ലോഡ് സ്പീഡ് കണക്കാക്കുന്നത്.

എയർടെല്ലിന്റെ കുതിപ്പിനെ ജിയോ തടഞ്ഞു

എയർടെല്ലിന്റെ കുതിപ്പിനെ ജിയോ തടഞ്ഞു

രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ് വർക്ക് എയർടെല്ലാണെന്നു കഴിഞ്ഞ ദിവസം അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രോഡ് ബാൻഡ് സ്പീഡ് ടെസ്റ്റിങ് ഏജൻസി കണ്ടെത്തിയിരുന്നു. എന്നാൽ അതിനു വിപരീതമായാണ് ട്രായിയുടെ റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ് വർക്ക് ജിയോ ആണെന്നും ഏറ്റവും കുറഞ്ഞ വേഗത എയർടെല്ലിനുമാണ്.

ട്രായിയുടെ റിപ്പോർട്ട്

ട്രായിയുടെ റിപ്പോർട്ട്

വിവിധ ടെലികോം നെറ്റ് വർക്കുളുടെ ജൂണിൽ രേഖപ്പെടുത്തിയ റിപ്പോർട്ടു പ്രകാരം ഏറ്റവും മുന്നിൽ സെക്കന്റിൽ 18 മെഗാബിറ്റ് വേഗതയിൽ റിലയൻസ് ജിയോ ഒന്നാം സ്ഥാനത്തു. തെട്ടു പിന്നിൽ സെക്കന്റിൽ 8.91 മെഗാബിറ്റ് വേഗതയിൽ വോഡാഫോണും.19.12 മെഗാസെക്കന്റ് വേഗതയിൽ ഐഡിയ മൂന്നാംമതും, ഏറ്റവും അവസാനം എയർടെല്ലിനുമാണ്.

ജിയോയുടെ വേഗതയിൽ ഇടിവ്

ജിയോയുടെ വേഗതയിൽ ഇടിവ്

ട്രായ് യുടെ റിപ്പോർട്ടു പ്രകാരം ജൂണിൽ ജിയോയുടെ വേഗതയിൽ ഇടവു സംഭവിച്ചിട്ടുണ്ട്. സെക്കൻറിൽ 19.12 മൊഗാ ബിറ്റ് വേഗതയിൽ നിന്ന് 18.65 എംബിപിഎസിലേക്കായി കുറഞ്ഞു. എന്നിരുന്നാലും വേഗതയിൽ ഒന്നാം സ്ഥാനം ഇപ്പോഴും ജിയോക്ക് തന്നെയാണ്. രണ്ടാം സ്ഥാനക്കാരായ വോഡഫോണിനേക്കാള്‍ എത്രയോ അധികം വേഗത ജിയോയ്ക്കുണ്ട്.

എയർടെല്ലിന് തിരിച്ചടി

എയർടെല്ലിന് തിരിച്ചടി

രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ്‌വര്‍ക്കാണ് തങ്ങളെന്ന് പ്രചാരം നടത്തി വരുന്ന എയര്‍ടെലിന് കനത്ത തിരിച്ചടിയാവും ട്രായ്‌യുടെ വെളിപ്പെടുത്തല്‍. നെറ്റ്‌വര്‍ക്ക് വേഗതയുടെ കാര്യത്തില്‍ മുന്നിലല്ലെന്ന് മാത്രമല്ല. മറ്റു നെറ്റ് വര്‍ക്കുകളേക്കാള്‍ എത്രയോ പിന്നിലാണ് എയര്‍ടെല്‍ എന്നും ട്രായ് പുറത്തുവിട്ട ഔദ്യോഗിക കണക്കില്‍ വ്യക്തമാവുന്നു.

ബ്രോഡ്ബാന്‍ഡ് സ്പീഡ് ടെസ്റ്റിങ്ങ് ഏജന്‍സി

ബ്രോഡ്ബാന്‍ഡ് സ്പീഡ് ടെസ്റ്റിങ്ങ് ഏജന്‍സി

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രോഡ്ബാന്‍ഡ് സ്പീഡ് ടെസ്റ്റിങ്ങ് ഏ‍ൻസിയുടെ കണ്ടെത്തൽ പ്രകാരം എയർടെല്ലാണ് രാജ്യത്ത് ഏറ്റവും വേഗതയേറിയ നെറ്റ് വർക്ക്. ജിയോയുടെ ശരാശരി 4 ജി ഡൗണ്‍ലോഡ് വേഗത സെക്കന്റില്‍ 11.5 എംബിയാണ്. ആവറേജ് പീക്ക് സ്പീഡ് ടെസ്റ്റ് 56.6 എംബി പെര്‍ സെക്കന്റ് ആണ്. അതേസമയം ജിയോയുടെ ശരാശരി 4ജി വേഗത 3.9 എംബി പെര്‍ സെക്കന്റും ശരാശരി പീക്ക് സ്പീഡ് 50 എംബി പെര്‍ സെക്കന്റും ആണ്

സർവേ ഫലം

സർവേ ഫലം

ദില്ലി, മുംബൈ, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രോഡ്ബാന്‍ഡ് സ്പീഡ് ടെസ്റ്റിങ്ങ് ഏജന്‍സിയുടെ കണ്ടെത്തല്‍.

English summary
Reliance Jio has topped the charts again as the fastest 4G services provider by registering average download speed of over 18 megabit per second in June, as per data published by telecom regulator TRAI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X