കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോയെ പിടിക്കാന്‍ ആവില്ല കൂട്ടരേ... മാര്‍ച്ച് 31 കഴിഞ്ഞാലും എല്ലാം 'ഏതാണ്ട് ഫ്രീ'!!!

നിലവിലെ ഓഫര്‍ മാര്‍ച്ച് 31 ന് അവസാനിക്കും. എന്നാല്‍ അതിന് ശേഷവും ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താനുള്ള തന്ത്രവുമായി ജിയോ എത്തും റിപ്പോര്‍ട്ടുകള്‍

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

മുംബൈ: അണ്‍ലിമിറ്റഡ് 4ജി സേവനവും ആയിട്ടായിരുന്നു റിലയന്‍സ് ജിയോ എത്തിയത്. ഔദ്യോഗിക ലോഞ്ചിങിന് ശേഷം അത് പ്രതിദിനം നാല് ജിബി ആയി കുറച്ച്. ഒടുവില്‍ ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ആയപ്പോള്‍ പ്രതിദിന പരിധി ഒരു ജിബിയായി.

മാര്‍ച്ച് 31 വരെ ആണ് ഈ സൗജന്യ ഓഫര്‍ എന്നാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. സൗജന്യ ഡാറ്റയ്ക്ക് പുറമേ സൗജന്യ വോയ്‌സ് കോളും ജിയോ നല്‍കുന്നുണ്ട്.

മാര്‍ച്ച് 31 ന് ശേഷം എന്ത് സംഭവിക്കും എന്നാണ് ഇപ്പോള്‍ ലക്ഷക്കണക്കിനുള്ള ജിയോ ഉപഭോക്താക്കള്‍ ആലോചിക്കുന്നത്. 4ജി ഡാറ്റ സൗജന്യമായി ഉപയോഗിച്ച് ശീലിച്ച ഉപഭോക്താക്കളെ ജിയോ പിഴിയുമോ?

ഓഫര്‍ അവസാനിക്കില്ല!!!

മാര്‍ച്ച് 31 ഓടെ സൗജന്യ ഓഫറുകള്‍ ജിയോ അവസാനിപ്പിക്കാന്‍ സാധ്യതയില്ലെന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷേ ചില കാര്യങ്ങളില്‍ മാറ്റമുണ്ടാവും.

നൂറ് രൂപാ നോട്ട് കൊടുത്താല്‍....

ഒരു പുതിയ പ്ലാനിനെ കുറിച്ചാണ് ജിയോ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നൂറ് രൂപ പ്രതിമാസ റീച്ചാര്‍ജില്‍ നിലവിലെ ഓഫര്‍ ജൂണ്‍ 30 വരെ നീട്ടിയേക്കും എന്നാണ് സൂചന.

സൗജന്യം കൊടുക്കുന്ന ചീത്തപ്പേരില്ലാതെ

ഒരു നിശ്ചിത തുക ഈടാക്കുന്നതോടെ സൗജന്യ സേവനങ്ങള്‍ നല്‍കി ആളുകളെ പിടിക്കുന്നു എന്ന ചീത്തപ്പേരില്‍ നിന്നും ജിയോയ്ക്ക് രക്ഷപ്പെടാനാവും. മാത്രമല്ല, ഇതിലൂടെ ചെറിയ വരുമാനവും ലഭിക്കും.

ഡാറ്റയ്ക്ക് മാത്രം പണം

ഡാറ്റയ്ക്ക് മാത്രം പണം എന്ന നിലപാടാണ് ജിയോയുടെ ലോഞ്ചിങ് സമയത്ത് മുകേഷ് അംബാനി സ്വീകരിച്ചത്. വോയ്‌സ് കോളുകള്‍ പൂര്‍ണമായും സൗജന്യം ആയിരിക്കും. പുതിയ ഓഫറിലും കാര്യങ്ങള്‍ അങ്ങനെ തന്നെ ആയിരിക്കും.

ലക്ഷങ്ങളല്ല, കോടികള്‍ വരും

ജിയോയുടെ സൗജന്യ സേവനങ്ങളില്‍ ആകൃഷ്ടരായിട്ടുള്ളത് ലക്ഷങ്ങളല്ല, കോടിക്കണക്കിന് ആളുകളാണ്. 72.4 മില്യണ്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ തന്നെ ജിയോയ്ക്ക് ഉണ്ട് എന്നാണ് കണക്കുകള്‍. 7.24 കോടി കണക്ഷനുകള്‍!

പക്ഷേ, വേറൊരു പ്രശ്‌നം ഉണ്ട്

7.24 കോടിയിലേറെ ഉപഭോക്താക്കളുണ്ടെങ്കിലും അവരെല്ലാവരും ജിയോ സിം ആണ് പ്രാഥമികമായി ഉപയോഗിക്കുന്നത് എന്ന് പറയാനാവില്ല. ഭൂരിപക്ഷം പേരും ഡാറ്റ ഉപയോഗത്തിന് മാത്രമാണ് ജിയോ ഉപയോഗിക്കുന്നത്. ഇത് ഒരു തിരിച്ചടിയാണ്.

ചാര്‍ജ്ജ് കൂട്ടിയാല്‍ അവര്‍ നില്‍ക്കുമോ?

സൗജന്യ ഡാറ്റ നല്‍കുന്നതുകൊണ്ട് മാത്രമാണ് പലരും ജിയോ സിം ഉപയോഗിക്കുന്നത്. ഡാറ്റയ്ക്ക് വലിയ ചാര്‍ജ്ജ് ഈടാക്കിയാല്‍ പിന്നെ അവര്‍ പഴയ കണക്ഷനിലേക്ക് തിരിച്ചുപോകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ഈ ഭയം ജിയോയ്ക്ക് നന്നായി ഉണ്ട്.

ചെറിയ തുക, ഒരു പരീക്ഷണം

ചെറിയ തുകയ്ക്ക് ഡാറ്റ നല്‍കിക്കൊണ്ടുള്ള പരീക്ഷണത്തിന് ജിയോ മുതിരുന്നത് ഇക്കാര്യം കൊണ്ട് തന്നെ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറിയ തുക ഈടാക്കുമ്പോള്‍ എത്ര ഉപഭോക്താക്കള്‍ ജിയോയില്‍ തുടരും എന്നത് കമ്പനിയെ സംബന്ധിച്ച് നിര്‍ണായകമാണ്.

വിദഗ്ധര്‍ പറയുന്നത് കേട്ടാല്‍ ഞെട്ടും

ഏഴേകാല്‍ കോടിയിലേറെ ഉപഭോക്താക്കാളുണ്ട് ജിയോയ്ക്ക് ഇപ്പോള്‍. എന്നാല്‍ ഡാറ്റ സേവനത്തിന് പണം ഈടാക്കിത്തുടങ്ങുമ്പോള്‍ ഇതിന്റെ പാതിയോളം പേര്‍ ജിയോ ഉപേക്ഷിക്കാനിടയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അത് ജിയോയ്ക്ക് വന്‍ തിരിച്ചടിയാകും എന്ന് ഉറപ്പാണ്.

എത്രകോടി ഇറക്കി... വീണ്ടും?

1.71 ലക്ഷം കോടി രൂപയാണ് ജിയോക്ക് വേണ്ടി റിലയന്‍സ് ഇപ്പോള്‍ തന്നെ നിക്ഷിപിച്ചിട്ടുള്ളത് എന്നാണ് കണക്ക്. ഇത് കൂടാതെ കഴിഞ്ഞ ആഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒരു മുപ്പതിനായിരം കോടി കൂടി നിക്ഷേപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

English summary
After a six-month free run which ends on March 31, Reliance Jio Infocomm subscribers may continue to enjoy data services at a nominal rate, combined with free voice calls, for another three months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X