കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപ ഇടിഞ്ഞാലും വിപണി തകര്‍ന്നാലും ഇന്ത്യന്‍ സാന്പത്തിക സ്ഥിതി തകരില്ല, രഘുറാം രാജന്‍ മാജിക്!

Google Oneindia Malayalam News

മുംബൈ: ഡോളറിനെതിരെ രൂപുടെ മൂല്യം രണ്ട് വര്‍ഷക്കാലത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി. 66.67 എന്ന നിലയിലാണ് നിലവില്‍ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക്. ഓഹരി വിപണിയിലെ ഇടിവ് തുടരുന്നതും നിക്ഷേപകരെ ഏറെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതേ സമയം ആശങ്ക വേണ്ടെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറയുന്നത്.

ഇന്ത്യന്‍ സാമ്പത്തിക സ്ഥിതി പിടിച്ചു നിര്‍ത്താന്‍ നടപടിയെടുക്കുമെന്നും ആഗോള സാമ്പത്തിക സ്ഥിതിയില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളെക്കാള്‍ മോശമല്ലെന്നും അദ്ദേഹം പറയുന്നു. രൂപയുടെ മൂല്യം കുറയുന്നത് നിയന്ത്രിയ്ക്കാന്‍ വിദേശ നാണ്യ ശേഖരം ഉപയോഗിയ്ക്കാന്‍ മടിയ്ക്കില്ലെന്നാണ് രഘുറാം രാജന്‍ പറയുന്നത്.

മെച്ചപ്പെട്ട സ്ഥിതി

മെച്ചപ്പെട്ട സ്ഥിതി

ആഗോള വിപണികളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുകയാണെങ്കില്‍ രാജ്യം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലാണെന്നാണ് രഘുറാം രാജന്‍ പറയുന്നത്. മുംബൈയല്‍ നടക്കുന്ന ദേശീയ ബാങ്കിംഗ് ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആശ്വസിയ്ക്കാം

ആശ്വസിയ്ക്കാം

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥിതി ആശാവഹമാണ്. ധനക്കമ്മിയുടെ കാര്യത്തിലും അച്ചടക്കത്തോടെയാണ് രാജ്യത്തിന്റെ നീക്കം

വിദേശ നാണ്യ ശേഖരം

വിദേശ നാണ്യ ശേഖരം

വിദേശ നാണ്യ ശേഖരം ഉപയോഗിച്ചും രൂപയെ വിലയിടിവില്‍ നിന്ന് നിന്ന് രക്ഷിയ്ക്കുമെന്നാണ് രഘുറാം രാജന്‍ പറയുന്നത്

വിശ്വസിയ്ക്കാം

വിശ്വസിയ്ക്കാം

അമേരിയ്ക്ക ഉള്‍പ്പടെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്തിയപ്പോഴും സാമ്പത്തിക തന്ത്രങ്ങളുമായി കരകയറ്റാന്‍ രഘുറാം രാജന്‍ ഒപ്പമുണ്ടായിരുന്നു

ആശങ്ക വേണ്ട

ആശങ്ക വേണ്ട

ആഗോള വിപണയിലെ ഇടിവ് രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ ബാധിയ്ക്കില്ലെന്ന ഉറപ്പാണ് രഘുറാം രാജന്റെ വാക്കുകള്‍ നല്‍കുന്നത്

English summary
As Rupee Sinks to 66.67, Rajan Says India Better Placed Than Others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X