കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി കടുത്ത പ്രതിസന്ധിയില്‍... പുതിയ നിയമനങ്ങള്‍ ഒന്നുമില്ല, ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു

  • By Desk
Google Oneindia Malayalam News

റിയാദ്: എണ്ണയാണ് സൗദിയുടെ വരുമാനം. എണ്ണവില കുത്തനെ ഇടിഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലാണ് സൗദി അറേബ്യ. ഇതിനെ മറികടക്കാനുള്ള കടുത്ത തീരുമാനങ്ങളാണ് സൗദി ഇപ്പോള്‍ എടുത്തിട്ടുള്ളത്.

സര്‍ക്കാര്‍ മേഖലയില്‍ കടുത്ത ചെലവ് ചുരുക്കലാണ് മുന്നിലുള്ള വഴി. ഇതിന്റെ ഭാഗമായി പുതിയ നിയമനങ്ങള്‍ എല്ലാം തന്നെ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. ശമ്പള വര്‍ദ്ധനയും ഉണ്ടാവില്ല. ജീവനക്കാരുടെ ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനാണ് മന്ത്രിസഭയുടെ തീരുമാനം.

മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൂടി വെട്ടിക്കുറച്ചിട്ടുണ്ട്.

 ശമ്പളം

ശമ്പളം

അടുത്ത ഹിജ്‌റ വര്‍ഷത്തില്‍ സാധാരണ ഗതിയില്‍ ശമ്പള വര്‍ദ്ധന പ്രഖ്യാപിക്കേണ്ടതാണ്. എന്നാല്‍ ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി ഇത്തവണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധന ഉണ്ടാകില്ല.

വാര്‍ഷിക അവധി

വാര്‍ഷിക അവധി

വാര്‍ഷിക അവധി അതാത് വര്‍ഷം എടുത്തില്ലെങ്കില്‍ അത് നഷ്ടപ്പെടും. ഈ അവധിക്കാലത്ത് ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ് എന്ന രീതിയില്‍ നല്‍കിയിരുന്ന തുകയും പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വാര്‍ഷിക അവധി 30 ദിവസമാക്കി.

നിയമനങ്ങള്‍

നിയമനങ്ങള്‍

പ്രതിസന്ധി തീരുംവരെ സര്‍ക്കാര്‍ മേഖലയില്‍ പുതിയ നിയമനങ്ങള്‍ വേണ്ട എന്നാണ് മന്ത്രിസഭയുടെ തീരുമാനം.

ഓവര്‍ ടൈം

ഓവര്‍ ടൈം

ജോലി ദിവസങ്ങളിലെ അധിക മണിക്കൂറുകള്‍ക്ക് 25 ശതമാനം അധിക ശമ്പളം സൗദി സര്‍ക്കാര്‍ നല്‍കിയിരുന്നു. അവധി ദിവസങ്ങളില്‍ ജോലിക്കെത്തിയാല്‍ അമ്പത് ശതമാനം അധിക തുക നല്‍കും. ഇതിന് പരിധിയുണ്ടായിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ ശമ്പളത്തിന്റെ പകുതിയില്‍ കൂടുതല്‍ പണം ഓവര്‍ ടൈം ജോലിയില്‍ നിന്ന് ലഭിക്കില്ല.

ബോണസ് ഇല്ല

ബോണസ് ഇല്ല

ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുന്ന കടുത്ത നിലപാടിലേക്ക് ഇപ്പോള്‍ സൗദി പോകുന്നില്ല. പക്ഷേ ബോണസ് പോലുള്ള ആനുകൂല്യങ്ങള്‍ മരവിപ്പിക്കും.

മന്ത്രിമാരുടെ ശമ്പളം

മന്ത്രിമാരുടെ ശമ്പളം

സാധാരണക്കാരുടെ ആനുകൂല്യങ്ങള്‍ മാത്രമല്ല കുറച്ചിട്ടുള്ളത്. മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും ശമ്പളവും ആനുകൂല്യങ്ങളും 20 ശതമാനമാണ് വെട്ടിക്കുറച്ചത്. ശൂറ കൗണ്‍സില്‍ അംഗങ്ങളുടെ ആനുകൂല്യങ്ങളും 15 ശതമാനം വെട്ടിക്കുറച്ചിട്ടുണ്ട്.

English summary
Saudi Arabia on Monday announced sudden, drastic cuts to salaries and perks for government employees as part of the kingdom’s struggle to slash spending at a time of low oil prices.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X