കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. സെന്‍സെക്‌സ് 116 പോയ്ന്റ് താഴ്ന്ന് 28,444.01ലും നിഫ്റ്റി 31 പോയ്ന്റ് താഴ്ന്ന് 8,524.70ലും ആണ് ചൊവ്വാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്. ആര്‍ബിഐയുടെ വായ്പ അവലോകന നയത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടത് ആണ് വിപണിയെ താഴ്ചയില്‍ എത്തിച്ചത്.

ജെറ്റ് എയര്‍വേഴ്‌സ്, ബജാജ് കോര്‍പ്പ്, ജിന്‍ഡാല്‍ സ്റ്റീല്‍, ടോറന്റ് പവര്‍ എന്നീ മേഖലകള്‍ നേട്ടം രേഖപ്പെടുത്തി. ഇന്‍ഫോസിസ്, സ്‌പൈസ് ജെറ്റ്, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലും ക്ലോസ് ചെയ്തു. നിരക്കുകള്‍ താഴ്ന്നാല്‍ മാത്രമേ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് കഴിയൂ. ഇത് കാല്‍ ശതമാനമെങ്കിലും താഴ്ത്തണം എന്നായിരുന്നു വ്യവസായികളുടെയും സാമ്പത്തിക വിദഗ്ദ്ധരുടെയും ആവശ്യം. എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഇത്തവണ പഴയ നിലപാടില്‍ തന്നെ തുടര്‍ന്നു. ഇത് വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

sensex

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ ഇത്തവണ റിസര്‍വ്വ് ബാങ്ക് ഒരു മാറ്റവും വരുത്തിയിട്ടില്ല. 1528 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1407 ഓഹരികള്‍ നഷ്ടത്തിലും ആണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ജെറ്റ് എയര്‍വേഴ്‌സ് 8.29 ശതമാനവും, ബജാജ് കോര്‍പ്പ് 5.37 ശതമാനവും , ജിന്‍ഡാല്‍ സ്റ്റീല്‍ 4.72 ശതമാനവും, ബജാജ് ഇലക്ട്രിക്കല്‍സ് 3.67ശതമാനവും, എസ്ആര്‍കെ ഇന്റസ്ട്രീസ് 3.54 ശതമാനവും, ടോറന്റ് പവര്‍ 3.47 ശതമാനവും നേട്ടം രേഖപ്പെടുത്തി.

അതേസമയം, ഇന്‍ഫോസിസ് 2.18 ശതമാനവും, മഹീന്ദ്ര 2.02 ശതമാനവും, ജെ.കെ സിമന്റ് 1.89 ശതമാനവും, സ്‌പൈസ് ജെറ്റ് 1.65 ശതമാനവും, എച്ച്ഡിഎഫ്‌സി 1.51 ശതമാനവും, ടിസിഎസ് 1.38 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തുക ആയിരുന്നു.

English summary
Sensex and nifty lower a head of RBI policy. Bajaj Auto motorcycle sales down 6%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X