കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരിവിപണി തകര്‍ന്നടിഞ്ഞു

  • By Aiswarya
Google Oneindia Malayalam News

ഇന്ത്യന്‍ ഓഹരിവിപണിയില്‍ വന്‍ ഇടിവ്. തിങ്കളാഴ്ച്ച 1625 പോയിന്റ് തകര്‍ന്ന സെന്‍സക്‌സ് 25,741 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 490 പോയന്റ് താഴ്ന്ന് 7,809 പോയിന്റിലെത്തി. തകര്‍ച്ചയില്‍ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഏഴ് ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്.

ചൈനീസ് വിപണിയിലെ സാമ്പത്തിക തകര്‍ച്ചയും രൂപയുടെ മൂല്യം ഇടിഞ്ഞതും ഇന്ത്യന്‍ ഓഹരിവിപണിയെ തകര്‍ച്ചയിലേക്ക് നയിച്ചു. രൂപയുടെ മൂല്യം കുറഞ്ഞതോടെ വിദേശനിക്ഷേപകര്‍ ഓഹരി വന്‍ തോതില് വിറ്റഴിച്ചതും വിപണിക്ക് തിരിച്ചടിയായി.

sensex

സമീപഭാവിയിലൊന്നും തന്നെ നേരിട്ടിട്ടില്ലാത്ത വന്‍ തിരിച്ചടിയാണ് ഇന്ത്യന്‍ ഓഹരിവിപണിയില്‍ കണ്ടത്. ആദ്യമണിക്കൂറില്‍ തന്നെ 950 പോയന്റിന്റെ ഇടിവ് രേഖപ്പെടുത്തിയ സെന്‍സെക്‌സ് പിന്നീട് 1100 പോയന്റ് വരെ താഴ്ന്നു. 350 പോയന്റ് വരെ നിഫ്റ്റിയും താഴ്ന്നു.

കൂടാതെ ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തെ ഏറ്റവും കുറഞ്ഞനിരക്കിലേക്ക് കൂപ്പുകുത്തിയതും വിപണിക്ക് തിരിച്ചടിയായി. 303 ഓഹരികള്‍ മാത്രമായിരുന്നു നേട്ടത്തില്‍. എസ്ബിഐ, ഹീറോ മോട്ടോര്‍ കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, വേദാന്ത, കെയിന്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ഗെയില്‍ ഇന്ത്യ, പിഎന്‍ബി, സെയില്‍ തുടങ്ങിയ കമ്പനികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

English summary
he Sensex on Monday crashed over 1,700 points or 6.22 per cent in the pre-close trade. The overall investors’ wealth, measured in terms of total valuation of all listed stocks, also plunged nearly by Rs. 7 lakh crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X