കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ വേറിട്ട അനുഭവമേകാന്‍ റെഡ് പോള്‍ക്ക വിന്‍ഡോഡ് പ്ളാറ്റ്പോമില്‍

  • By Meera Balan
Google Oneindia Malayalam News

മുംബൈ: വിന്‍ഡോസ് ഷോപ്പിംഗ് പ്ളാറ്റ് ഫോമിലേയ്ക്ക് ഇനി റെഡ് പോള്‍ക്കയും എത്തുന്നു. വിവിധ ബ്രാന്‍ഡുകളേയും ഡിസൈനേഴ്‌സിനേയും പരിചയപ്പെടുത്തുന്ന റെഡ് പോള്‍ക്ക ഉപഭോക്താക്കള്‍ക്ക് വേറിട്ട അനുഭവമാണ് നല്‍കുക. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഇ-കൊമേഴ്‌സ് സ്ഥാപനമാണ് റെഡ് പോള്‍ക്ക.

ഫാഷനും ലൈഫ് സ്റ്റെലിനും പ്രാധാന്യം നല്‍കുന്ന പോള്‍ക്കയുടെ ഡിസൈനുകള്‍ പ്രാധാന്യം നല്‍കുന്നത് 23 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കാണ്. വിശാഖ സിങാണ് റെഡ് പോള്‍ക്കയുടെ സ്ഥാപകയും സിഇഒയും. റെഡ് പോള്‍ക്കയുടെ മൊബൈല്‍ ആപ്പും രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ആപ്പ് സ്റ്റോറുകളില്‍ ലഭ്യമായിത്തുടങ്ങും.

Vishaka Singh

വസ്ത്രങ്ങള്‍ നേരിട്ട് വാങ്ങുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നത് പോലെയുള്ള അനുഭവമാണ് റെഡ് പോള്‍ക്ക വാഗ്ദനം ചെയ്യുന്നത്. സൈറ്റ് പ്രധാനമായും അവതരിപ്പിയ്ക്കുന്നത് വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, വീട്ടുസാധനങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഉത്പ്പന്നങ്ങള്‍ എന്നിവയാണ്. എട്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് വേണ്ട ഉത്പ്പന്നങ്ങള്‍ റെഡ് പോള്‍ക്കയില്‍ ലഭിയ്ക്കും.

Vishakha

റെഡ് പോള്‍ക്കയിലെ ഉപഭോക്താക്കളില്‍ 30 ശതമാനവും റിപ്പീറ്റ് വിസിറ്റേഴ്‌സാണെന്നത് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്. പ്രമുഖ ബ്രാന്‍ഡുകള്‍ക്കൊപ്പം തന്നെ വീടുകളില്‍ നിന്നും മറ്റും മികച്ച് ഡിസൈനുകള്‍ തയ്യാറാക്കുന്ന ചെറുകിട സംരഭകരേയും റെഡ് പോള്‍ക്ക് സ്വാഗതം ചെയ്യുന്നു.

തങ്ങളുടെ ടീം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹൈടെക് ഡിസൈനേഴ്‌സ് കണ്ടന്റ് റൈറ്റേഴ്‌സ്, റിലേഷന്‍ഷിപ്പ് മാനേജേഴ്‌സ്, ചീഫ് ടെക്‌നോളജി ഓഫീസേഴ്‌സ് എന്നിവരേയും ഉള്‍പ്പടുത്തിയിട്ടുണ്ട്. വേറിട്ട ഷോപ്പിംഗ് അനുഭവമാണ് സൈറ്റ് വാഗ്ദാനം ചെയ്യുന്നത്.

English summary
Shopper marketing professional launches Window-Shopping platform Red Polka. Red Polka, a curation-led podium which showcases brands, designers, their trendsetting products, and the unique stories behind them, has closed its first round of angel funding from a clutch of investors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X