കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്നാപ്പ്ഡീലിനെ വിഴുങ്ങാനുള്ള ഫ്ലിപ്പ്കാര്‍ട്ടിന്‍റെ കരാറിന് പച്ചക്കൊടി:ലയനം ആമസോണിനുള്ള ഇരുട്ടടി!!

900- 950 മില്യണ്‍ ഡോളറിന് സ്നാപ്പ്ഡീലിനെ വാങ്ങാമെന്നാണ് ഫ്ലിപ്പ്കാര്‍ട്ട് അറിയിച്ചിട്ടുള്ളത്

Google Oneindia Malayalam News

മുംബൈ: സ്നാപ്പ്ഡീലുമായി ലയിക്കുന്നതിനായി ഫ്ലിപ്പ് കാര്‍ട്ട് വെച്ച വാഗ്ദാനത്തില്‍ കമ്പനി വീണു. സ്നാപ്പ് ഡീലിനെ സ്വന്തമാക്കാന്‍ 900- 950 മില്യണ്‍ ഡോളറാണ് ഫ്ലിപ്പ്കാര്‍ട്ട് മുന്നോട്ടുവച്ചത്. ഈ തുകയ്ക്ക് സ്നാപ്പ്ഡീലിനെ കൈമാറാന്‍ തയ്യാറാണെന്ന് സ്നാപ്പ്ഡീല്‍ ഡയറക്ടര്‍ ബോര്‍ഡ‍് സമ്മതമറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ രണ്ട് തവണ സ്നാപ്പ്ഡീലിനെ വാങ്ങാനുള്ള ശ്രമങ്ങളുമായി ഫ്ലിപ്പ്കാര്‍ട്ട് കമ്പനിയെ സമീപിച്ചിരുന്നുവെങ്കിലും ഇത് നടന്നില്ല. തുടര്‍ന്നാണ് 900- 950 മില്യണ്‍ ഡോളറെന്ന തുക മുന്നോട്ടുവച്ചത്.

ഓണ്‍ലൈന്‍ വിപണിയിലെ മുഖ്യ എതിരാളിയായ ആമസോണിനെതിരെയുള്ള പോരാട്ടത്തിന് കരുത്തുപകരുന്നതായിരിക്കും സ്നാപ്പ്ഡീലിനെ സ്വന്തമാക്കാനുള്ള ഫ്ലിപ്പ്കാര്‍ട്ടിന്‍റെ തീരുമാനം. ജൂണ്‍ മാസത്തില്‍ ഫ്ലിപ്പ്കാര്‍ട്ടിന് റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നതെന്നാണ് വിവരം. യുഎസ് ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണിനായിരിക്കും സ്നാപ്പ്ഡീല്‍- ഫ്ലിപ്പ്കാര്‍ട്ട് ലയനം തിരിച്ചടിയാവുന്നത്. സ്നാപ്പ്ഡീലിന്‍റെ ഉടമസ്ഥാവകാശമുള്ള ജാസ്പര്‍ ഇന്‍ഫോടെക് ഫ്ലിപ്പ്കാര്‍ട്ട് മുന്നോട്ടുവച്ച ഓഫര്‍ അംഗീകരിച്ചുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇരു കമ്പനികളും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

collage

ആദ്യം 500-600 ഡോളറെന്ന വാഗ്ദാനമാണ് ഫ്ലിപ്പ്കാര്‍ട്ട് സ്നാപ്പ്ഡീലിന് മുമ്പാകെ വച്ചത്. ഇതിന് കമ്പനി വഴങ്ങിയില്ലെന്ന് മാത്രമല്ല 800- 850 എന്ന രണ്ടാമത്തെ ഓഫറും കമ്പനി തള്ളിക്കളയുകയായിരുന്നു. സ്നാപ്പ്ഡീലിന്‍റെ ലോജിസ്റ്റിക് കമ്പനിയായ വോള്‍കാന്‍ എക്സ്പ്രസ്, ഇ കൊമേഴ്സ് ഡിവിഷന്‍, മാനേജ്മെന്‍റ് ബിസിനസ് സ്ഥാപനം യൂണികൊമേഴ്സ് ഇ സൊല്യൂഷന്‍സ് എന്നീ കമ്പനികളെയും കരാര്‍ യാത്ഥാര്‍ത്ഥ്യമാകുന്നതോടെ ഫ്ലിപ്പ്കാര്‍ട്ട് സ്വന്തമാക്കും.

English summary
Indian online marketplace Snapdeal has accepted Flipkart's revised takeover offer of up to $950 million, two sources said on Wednesday, providing heft to its bigger rival in a high-stakes battle with Amazon.com Inc.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X