കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഫോണ്‍ വളയുന്നു; പരാതിയുമായി ഉപഭോക്താക്കള്‍

  • By Gokul
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മൂന്നു ദിവസത്തിനകം ഒരു കോടിയിലധികം യൂണിറ്റുകള്‍ വിറ്റു പോയ ഐ ഫോണ്‍ 6 വളയുന്നെന്ന പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്തെത്തി. വളരെ കനം കുറഞ്ഞ ബോഡിയുള്ള ഐ ഫോണിന്റെ പ്രധാന പ്രത്യേകതകളിലൊന്ന് അതിന്റെ രൂപഭംഗി തന്നെയായിരുന്നു. എന്നാല്‍ അതിനുവേണ്ടി ഉപയോഗിച്ച അലുമിനിയം പാളിയാണ് ഫോണ്‍ വളയുന്നതിന് കാരണമാകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഐ ഫോണ്‍ ഏറെനേരം കീശയിലിടുമ്പോള്‍ അതിനുമേലുണ്ടാകുന്ന സമ്മര്‍ദ്ദത്തിനനുസരിച്ച് രൂപവ്യത്യാസം വരുന്നുണ്ടെന്ന് യുട്യൂബ് ചാനലായ അണ്‍ബോക്‌സ് തെറാപി ഫോണ്‍ ബെന്‍ഡ് ടെസ്റ്റ് നടത്തി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഏകദേശം രണ്ടുകോടിയോളം പ്രേക്ഷകര്‍ വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞു.

iphone

അതേസമയം, ഫോണിന്റെ ഫ് ളക്‌സിബിലിറ്റി തങ്ങള്‍ക്ക് ഗുണം ചെയ്യുന്നുണ്ടെന്നും ചില ഉപഭോക്താക്കള്‍ പറയുന്നുണ്ട്. സമ്മര്‍ദ്ദഫലമായി ഒടിയുന്നതിനാല്‍ ഫോണ്‍ പൊട്ടിപ്പോകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഇവരുടെ വാദം. അതിനെ വളയ്ക്കാന്‍ സഹായിക്കുന്ന ഡിസ്‌പ്ലേ തങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നതായും ഐ ഫോണ്‍ സ്‌നേഹികള്‍ വ്യക്തമാക്കി.

അതിനിടെ, ഐഫോണിന്റെ പേരില്‍ ആപ്പിള്‍ കൊള്ളലാഭം കൊയ്യുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 650 ഡോളറിന് വില്‍ക്കുന്ന ഐ ഫോണിന് വെറും 200 ഡോളറും, 750 ഡോളറിന് വില്‍ക്കുന്ന ഐ ഫോണിന് 215 ഡോളറും മാത്രമാണ് ചെലവു വരുന്നതെന്ന് ഐ.എച്ച്.എസ് ടെക്‌നോളജി എന്ന കമ്പനി വെളിപ്പെടുത്തി. ഐ ഫോണിന്റെ ഓരോ ഭാഗവും അഴിച്ചെടുത്ത് വില കണക്കാക്കിയാണ് കമ്പനിയുടെ അവകാശവാദം.

English summary
Some Users Report iPhone 6 Plus Bending in Pocket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X