കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ വന്നു... കോളടിച്ചത് ജനങ്ങൾക്ക്!! ഐയുസി നിരക്കുകൾ ട്രായ് വീണ്ടും കുറയ്ക്കുന്നു

ഒരു നെറ്റ് വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോഴുള്ള ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) ഘട്ടംഘട്ടമായി വേണ്ടെന്നുവെയ്ക്കാനാണ് ട്രായിയുടെ തീരുമാനം

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് മൊബൈൽ കോൾ നിരക്ക് വീണ്ടും കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. ഒരു നെറ്റ് വർക്കിൽ നിന്ന് മറ്റൊരു നെറ്റ്വർക്കിലേക്ക് വിളിക്കുമ്പോൾ ഇടാക്കുന്ന ഇന്റർ കണക്ട് യുസേജ് ചാർജ് പടിപടിയായി ഇല്ലാതാക്കാനാണ് ട്രായ് ശ്രമിക്കുന്നത്.നിലവിൽ 14 പൈസയാണ് ഉപഭോക്തക്കളിൽ നിന്ന് ഐയുസിയായി ടെലികോം കമ്പനികൾ ഈടാക്കുന്നത്.

രാജീവ് ഗാന്ധിയെ പോലെയല്ല മോദി; മുത്തലാഖ് വിജയം ഇച്ഛാശക്തിയുടെ വിജയമെന്ന് ബിജെപിരാജീവ് ഗാന്ധിയെ പോലെയല്ല മോദി; മുത്തലാഖ് വിജയം ഇച്ഛാശക്തിയുടെ വിജയമെന്ന് ബിജെപി

ആദ്യം ഇത് 7 പൈസയായും പിന്നീട് ഇത് 3 പൈസയായും കുറയ്ക്കാനാണ് ആലോചിക്കുന്നത്. അടുത്ത ഘട്ടത്തിൽ ചാർജ് പൂർണ്ണമായും എടുത്തുകളയുകയും ചെയ്യുമെന്നും ട്രായ് അറിയിച്ചു.ജിയോ തങ്ങളുടെ ഉപഭോക്തക്കൾക്കായി ഏത് നെറ്റ്വർക്കിലേക്കും സൗജന്യ വോയ്സ് കോളുകൾ നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഐയുസിയിൽ കുറവ് വരുത്താൻ ട്രായ് തീരുമാനിച്ചത്.നേരത്തെ ഇതു സംബന്ധമായ വാർത്തകൾ പുറത്തു വന്നിരുന്നു.

trai

ജിയോയുടെ കടന്നു വരവിനു മുൻപ് ഐഡിയ, വോഡഫോൺ, എയർടെൽ തുടങ്ങിയ കമ്പനികൾ ഐയുസി ഇനത്തിൽ കോടികളായിരുന്നു ഉപഭോക്താക്കളുടെ കയ്യിൽ നിന്ന് നേടിക്കെണ്ടിരുന്നത്.കഴിഞ്ഞ വർഷം ടെലികോം കമ്പനിയായ എയർടെൽ ഐയുസി ഇനത്തിൽ 10, 279 കോടി രൂപയാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയിരുന്നത്.

English summary
Telecom Regulator TRAI is actively considering a proposal to completely phase out the controversial 14 paise interconnect usage charge (IUC) beginning with a sharp 50% cut to 7 paise, sources told ET Now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X