കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടേണ്ട, ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ 4ജി റിലയന്‍സ് ജിയോയുടേത്

ജിയോയുടെ സൗജന്യ വോയ്‌സ്‌കോളിന് ട്രായിയുടെ ക്ലീന്‍ ചിറ്റ്‌

  • By Sandra
Google Oneindia Malayalam News

മുംബൈ: റിലയന്‍സ് ജിയോയുടെ ഫ്രീ കോളിന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പച്ചക്കൊടി. റിലയന്‍സ് ജിയോ നല്‍കിവരുന്ന വെല്‍കം ഓഫര്‍ വിവേചനപരമല്ലെന്നാണ് ട്രായിയുടെ വിലയിരുത്തല്‍. ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കിയ കത്തിലാണ് ട്രായി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യയിലെ പ്രമുഖ ടെലികോം ദാതാക്കളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ എന്നിവരാണ് റിലയന്‍സ് ജിയോയ്‌ക്കെതിരെ പരാതിയുമായി ട്രായിയെ സമീപിച്ചിട്ടുള്ളത്. റിലയന്‍സ് ജിയോ നല്‍കുന്ന അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ ഓഫര്‍ വിവേചനപരമാണെന്നും താരിഫ് പ്ലാന്‍ കൊള്ളയടിക്കുന്നതാണെന്നുമായിരുന്നു ടെലികോം കമ്പനികളുടെ വാദം. ഒരു ടെലികോം കമ്പനി മറ്റ് നെറ്റ് വര്‍ക്കുകളിലേക്കുള്ള ഓരോ ഔട്ട്‌ഗോയിംഗ് കോളുകള്‍ക്കും മിനിറ്റിന് 14 പൈസയാണ് നല്‍കേണ്ടത്. ഇക്കാര്യവും ടെലികോം സേവന ദാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

ലോക്കല്‍ നാഷണല്‍ കോളുകള്‍

ലോക്കല്‍ നാഷണല്‍ കോളുകള്‍

ജിയോ പ്രമോഷണല്‍ ഓഫറിന്റെ ഭാഗമായി ജിയോ ഉപയോക്താക്കള്‍ക്ക് താരിഫ് പ്ലാനിന് കീഴില്‍ ലോക്കല്‍, എസ്ടിഡി, റോമിംഗില്‍ സൗജന്യ നാഷണല്‍ വോയ്‌സ് കോളുകളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

പ്രമോഷണല്‍ ഓഫര്‍

പ്രമോഷണല്‍ ഓഫര്‍

ഡിസംബര്‍ 31 വരെ അണ്‍ലിമിറ്റഡ് 4ജി നൊബൈല്‍ ബ്രോഡ്ബാന്‍ഡാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ജിയോ വിപണി വിലയില്‍ കുറഞ്ഞ ഡാറ്റാപാക്ക് നല്‍കിവന്നത് ടെലികോം സേവന രംഗത്തെ എതിരാളികള്‍ക്ക് വെല്ലുവിളിയായിരുന്നു. തുടര്‍ന്ന് വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികളും ഉപയോക്താക്കള്‍ക്ക് അത്യാകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു.

ഡിസംബര്‍ മൂന്നുവരെ

ഡിസംബര്‍ മൂന്നുവരെ

റിലയന്‍സ് ജിയോ ഇന്ത്യയില്‍ അവതരിപ്പിച്ചതിന്റെ ഭാഗമായി കമ്പനി നല്‍കിവന്നിരുന്ന ഡാറ്റാ പാക്കും സൗജന്യ അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ഉള്‍പ്പെട്ട പ്രമോഷണല്‍ ഓഫര്‍ ജഡിസംബര്‍ മൂന്നിന് അവസാനിക്കും. ട്രായിയാണ് ഇക്കാര്യം ഉത്തരവില്‍ വ്യക്തമാക്കിയ

പണം നല്‍കണം

പണം നല്‍കണം

സെപ്തംബര്‍ അഞ്ചിന് റിലയന്‍സിന്റെ ജിയോ ഇന്‍ഫോകോമാണ് റിലയന്‍സ് ജിയോ ഔദ്യോഗികമായി അവതരിപ്പിച്ചത്. മൂന്ന് മാസത്തേക്ക് സൗജന്യ ഡാറ്റാപാക്കും, അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും നല്‍കുമെന്ന് റിലയന്‍സ് ഇന്‍ടസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് അറിയിച്ചത്. ഡിസംബര്‍ മൂന്നിന് ശേഷം ഡാറ്റാ പാക്ക് ലഭിക്കണമെങ്കില്‍ പണംനല്‍കണമെന്നും അംബാനി വ്യക്തമാക്കിയിരുന്നു.

വേഗത കുറഞ്ഞ 4ജി

വേഗത കുറഞ്ഞ 4ജി

രാജ്യത്തെ 4ജി സേവനങ്ങളില്‍ ഏറ്റവും വേഗത കുറഞ്ഞതാണ് റിലയന്‍സ് ജിയോയുടേതെന്നാണ് ട്രായിയുടെ വെളിപ്പെടുത്തല്‍.

English summary
TRAI provide clean chit to Reliance Jio free voice call.TRAI's act on the response to the complaint by major telecom companies in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X