കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിനസ് രംഗത്ത് ഇന്ത്യ കുതിച്ചുചാട്ടത്തിന് ഒപ്പം യുഎഇ, ഇന്ത്യ-യുഎഇ ഉഭയകക്ഷി ചര്‍ച്ച ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: വാണിജ്യ, വ്യാപാര രംഗത്ത് വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ഇന്ത്യയും യുഎഇയും. അബുദാബി കിരീടാവകാശിയായ ഷെയ്ഖ് മുഹമ്മദ് സയീദ് അല്‍ നഹ്യാന്റെ ഇന്ത്യ സന്ദര്‍ശനമാണ് ബിസിനസ് രംഗത്ത് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നത്. നാല് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായാണ് നഹ്യാന്‍ ഇന്ത്യയിലെത്തിയത്. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നഹ്യാനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്വീകരിച്ചു.

ബിസിനസ്, പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം എന്നീ രംഗങ്ങളിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തുക. ഇന്ത്യ-യുഎഇ ബന്ധത്തില്‍ നിര്‍ണായകമായേക്കാവുന്ന ചര്‍ച്ചകള്‍ക്കായാണ് രാജകുമാരന്‍ എത്തിയത്. രാജകുടുംബാംഗങ്ങള്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, മലയാളികള്‍ ഉള്‍പ്പടെയുള്ള വ്യവസായികള്‍ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതലാണ് ഉഭയ കക്ഷി കൂടിക്കാഴ്ചകള്‍

ക്ഷണ പ്രകാരം

ക്ഷണ പ്രകാരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് ഷെയ്ഖ് മുഹമ്മദ് സയീദ് അല്‍ നഹ്യാന്‍ ഇന്ത്യയില്‍ എത്തിയത്.

മികച്ച പങ്കാളി

മികച്ച പങ്കാളി

വ്യാപാര രംഗത്ത്് ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ പങ്കാളിയാണ് യുഎഇ. പ്രതിവര്‍ഷം 60 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടത്തുന്നത്.

 ആണവ ഊര്‍ജ്ജം

ആണവ ഊര്‍ജ്ജം

ആണവ ഊര്‍ജ്ജത്തിന്റെ വ്യാപരത്തില്‍ 1000 ബില്യണ്‍ ഡോളറിന്റെ വ്യാപാരലും ലക്ഷ്യമിടുന്നുണ്ട്.

നിക്ഷേപം

നിക്ഷേപം

ഇന്ത്യയില്‍ 75 ബില്യണ്‍ ഡോളറിന്റെ നിക്ഷേം നടത്തുമെന്ന് യുഎഇ വളരെ മുന്‍േപ ഉറപ്പ് നല്‍കിയിരുന്നു. നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശന വേളയിലാണ് ഇക്കാര്യം ധാരണയായത്.

തീവ്രവാദം

തീവ്രവാദം

തീവ്രവാദത്തെ ചെറുക്കുന്നതിനും സൈനിക രംഗത്തും പരസ്പര സഹായവും സഹകരണവും ഉറപ്പിക്കുന്നതിനുമായും ചര്‍ച്ചകള്‍ നടത്തും

ബിസിനസ് രംഗത്ത്

ബിസിനസ് രംഗത്ത്

ബിസിനസ് രംഗത്ത് വന്‍ കുതിച്ച് ചാട്ടം ലക്ഷ്യമിടുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച

English summary
UAE prince in India, set to give business boost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X