കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്പാദനം കുറക്കാതിരുന്നാല്‍ നഷ്ടം ആര്‍ക്ക്, ലാഭം ആര്‍ക്ക്

  • By Soorya Chandran
Google Oneindia Malayalam News

അസംസ്‌കൃത എണ്ണയുടെ ഉത്പാദനം കുറക്കാതെ പ്രതിസന്ധിയെ നേരിടാന്‍ ശ്രമിക്കുമ്പോള്‍ ആര്‍ക്കാണ് ലാഭം... ആര്‍ക്കാണ് നഷ്ടം.

പ്രധാനമായും ഇറാന്‍, നൈജീരിയ, റഷ്യ, വെനസ്വേല എന്നിവര്‍ക്കാണ് പ്രതിസന്ധി നേരിടേണ്ടി വരിക. അവരുടെ സമ്പദ് വ്യവസ്ഥ പ്രധാനമായും ആശ്രയിക്കുന്നത് എണ്ണ വിപണിയെ ആണ്. വിലകുറയുമ്പോള്‍ ഉത്പാദന ചെലവ് ഇവരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാകും.

Oil Drilling

എന്നാല്‍ ഈ വിലക്കുറവ് ഭാവിയിലെങ്കിലും ഗുണം ചെയ്യുന്ന രാഷ്ട്രങ്ങളും ഉണ്ട്. ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അറേബ്യയും അമേരിക്കയും ആണ് ഇവരില്‍ പ്രധാനികള്‍. സാമ്പത്തിക ഭദ്രത തന്നെയാണ് ഇവരുടെ പിന്‍ബലം. വിപണി സ്ഥിരതയാര്‍ജ്ജിക്കുമ്പോള്‍ ഇപ്പോഴത്തെ നഷ്ടമെല്ലാം പരിഹരിക്കാനും ഇവര്‍ക്ക് കഴിയും.

പുത്തന്‍ സാമ്പത്തിക ശക്തികളായ ചൈനയ്ക്കും ജപ്പാനും ഈ സാഹചര്യം മുതലെടുക്കാന്‍ കഴിയും എന്നാണ് പ്രവചിക്കപ്പെടുന്നത്. എന്നാല്‍ എണ്ണ ഉത്പാദനത്തിന്റെ കാര്യത്തിലല്ല ഇവര്‍ നേട്ടമുണ്ടാക്കുന്നത്.

അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കള്‍ ചൈനയാണ്. ഉത്പാദനത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്താണെങ്കിലും ഇറക്കുമതി അതിന്റെ എത്രയോ അധികമാണ്. എണ്ണവില കുറയുമ്പോള്‍ ഇറക്കുമതിയിലൂടെയുള്ള ചെലവ് വന്‍തോതില്‍ കുറയും. ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ജപ്പാനിലും സമാനമാണ് കാര്യങ്ങള്‍.

English summary
What is the reason for crude oil price fall? It may affected by seasonality in the demand for heating oil, Changes in the cost of crude oil, Competition in local markets and even political instabilities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X