കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം എന്തുകൊണ്ടാണ് പെട്രോള്‍ വില കുറയ്ക്കാത്തത്?

  • By കിഷന്‍ജി
Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന വിലയിലെത്തിയിട്ടും നരേന്ദ്ര മോദി സര്‍ക്കാര്‍ ആ മെച്ചം ജനങ്ങളിലേക്കെത്തിക്കാത്തത് എന്തുകൊണ്ടാണ്? വില അവലോകനത്തിന് രണ്ടാഴ്ചയിലൊരിക്കല്‍ എണ്ണക്കമ്പനികള്‍ യോഗം ചേരുകയും അന്താരാഷ്ട്രവിപണിയ്ക്ക് അനുസരിച്ച് വിലയില്‍ വ്യത്യാസം വരുത്തുകയും വേണം. എന്നാല്‍ സര്‍ക്കാര്‍ ഇതിനു മുന്‍കൈയെടുക്കാത്തതിനു പിന്നിലെ 'ഗുട്ടന്‍സ്' പിടികിട്ടിയില്ലേ?

എന്താണ് ചരിത്രം?

എന്താണ് ചരിത്രം?

2002 ഏപ്രിലില്‍ അന്താരാഷ്ട്രവിപണിയില്‍ ബാരലിന് 51 ഡോളറായിരുന്നപ്പോള്‍ ഇന്ത്യയില്‍ പെട്രോളിന് 28.27 രൂപയും ഡീസലിന് 18.35 രുപയുമായിരുന്നു. ഇപ്പോള്‍ 48 ഡോളറില്‍ താഴെയാണ് വില. മുകളില്‍ പറഞ്ഞ കണക്കു പ്രകാരം എന്തായിരിക്കും വില എന്ന് ഊഹിച്ചു നോക്കൂ? (160 ലിറ്ററാണ് ഒരു ബാരല്‍)

2008 ജൂണില്‍

2008 ജൂണില്‍

അന്താരാഷ്ട്രവിപണിയില്‍ 148 ഡോളര്‍ വിലയുണ്ടായിരുന്നപ്പോള്‍ ഡീസലിന് 38.50 രൂപയും പെട്രോളിന് 53.49 രൂപയുമായിരുന്നു ഇന്ത്യയിലെവില. അപ്പോള്‍ 2002ല്‍ നിന്നും 2008വരെ പെട്രോള്‍ വില ഉയര്‍ത്തിയതില്‍ കേന്ദ്രസര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും ഒരു പോലെ പങ്കുണ്ട്. കാരണം അന്നു വില നിയന്ത്രണം ഉണ്ടായിരുന്നില്ല.

എത്രയാണ് നികുതി?

എത്രയാണ് നികുതി?

സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 29.92 ശതമാനവും(ഏകദേശം 20 രൂപ) ഡീസലിന് 23.1 ശതമാനവും വില്‍പ്പന നികുതി ഈടാക്കുന്നുണ്ട്. ഒരു ശതമാനം സെസ് കൂടാതെയാണിത്.
കേന്ദ്രം ഇത് നാലാം തവണയാണ് നികുതി വര്‍ദ്ധിപ്പിക്കുന്നത്. നിലവില്‍ പെട്രോളിന് 8.95 രൂപയും ഡീസലിന് 7.96 രുപയുമാണ് കേന്ദ്രം പിടിയ്ക്കുന്നത്. അപ്പോള്‍ ഇന്ധനവിലയില്‍ പകുതിയിലേറെ നികുതിയാണെന്ന് മനസ്സിലായല്ലോ?

എന്താണ് മോദിസര്‍ക്കാറിന്റെ പദ്ധതി?

എന്താണ് മോദിസര്‍ക്കാറിന്റെ പദ്ധതി?

ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തതയാണ് രാജ്യത്തിന്റെ വികസനത്തെ പിറകോട്ടു വലിക്കുന്നതെന്ന് ഉറച്ച് ചിന്തിക്കുന്ന നേതാവ് മോദി. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്ത് 15000കിലോമീറ്റര്‍ റോഡ് നിര്‍മിക്കാനുള്ള സ്വപ്‌നപദ്ധതിയ്ക്ക് പണം കൂട്ടുകയാണ് സര്‍ക്കാര്‍. ജനങ്ങളുടെ പണം ജനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുക. കഴിഞ്ഞ ദിവസത്തെ നികുതി വര്‍ധനയിലൂടെ മാത്രം എന്‍ഡിഎ സര്‍ക്കാര്‍ ഖജനാവിലെത്തിക്കുന്നത് ഏഴായിരം കോടിയോളം രൂപയാണ്.

എന്താണ് ഇതിന്റെ പിന്നിലെ സാമ്പത്തിക ശാസ്ത്രം?

എന്താണ് ഇതിന്റെ പിന്നിലെ സാമ്പത്തിക ശാസ്ത്രം?

രാജ്യത്തെ ധനകമ്മി ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മൊത്ത വരുമാനത്തിന്റെ 4.1 ശതമാനമാണ് ഇപ്പോള്‍ ധനകമ്മി. കൂടാതെ ഈ സാമ്പത്തിക വര്‍ഷം നികുതി വരുമാനത്തില്‍ ഒരു ലക്ഷം കോടി രൂപയോളം കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. തീര്‍ച്ചയായും അടുത്ത ബജറ്റില്‍ ജനക്ഷേമകാര്യങ്ങള്‍ പ്രഖ്യാപിക്കാന്‍ ഇതു തടസ്സമാകും. പെട്ടെന്ന് എണ്ണയുടെ വില കുറയ്ക്കുന്നത് ഈ മേഖലയിലെ കമ്പനികളെ ഏറെ പ്രതികൂലമായി ബാധിക്കും. ഇതോടെ ഓഹരി വിപണിയും താഴോട്ടു പോരും. ധനകമ്മിയെയും പണപ്പെരുപ്പത്തെയും പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.

എണ്ണക്കമ്പനികളുടെ ലാഭം?

എണ്ണക്കമ്പനികളുടെ ലാഭം?

കൊള്ളലാഭമൊന്നും എണ്ണക്കമ്പനികള്‍ക്ക് കിട്ടുന്നില്ല. നികുതിയാണ് ഭൂരിഭാഗവും.ഇപ്പോഴത്തെ വിലയനുസരിച്ച് ഏറ്റവും ചുരുങ്ങിയത് ഏഴര രൂപയുടെ കുറവെങ്കിലും വരുത്തേണ്ടതായിരുന്നു. അതിനു പകരം നാമാത്രമായ തുകയാണ് കുറവ് വരുത്തിയത്. വന്‍തോതില്‍ കുറവ് വരുത്തുന്നത് സര്‍ക്കാറിനുള്ള വരുമാനത്തില്‍ വന്‍കുറവുണ്ടാക്കും. അതുകൊണ്ട് ബജറ്റ് വരെ ഈ രീതിയില്‍ പോവുകയെന്ന തന്ത്രമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. എണ്ണവിപണിയുടെ സിംഹഭാഗവും ഇപ്പോഴും നിയന്ത്രിക്കുന്നത് സര്‍ക്കാര്‍ കമ്പനികള്‍ തന്നെയാണ്. അപ്പോള്‍ ലാഭമുണ്ടാക്കുന്നുവെന്ന് പറയുന്നത് സര്‍ക്കാറിനു തന്നെയാണ് കിട്ടുന്നത്. ഇനി ഈ അധിക ലാഭം എന്നു പറയുന്നത് ഒരു രൂപ പോലുമില്ലെന്ന് മനസ്സിലാക്കണം. പെട്രോളിന് 58 പൈസയും ഡീസലിന് 75 പൈസയുമാണ് അധികം ലഭിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ കമ്പനികളില്‍ നിന്നും 7000 കോടിയുടെ അധിക വരുമാനം വരും. എച്ച്പിസിഎല്‍, ഐഒസി, ബിപിസിഎല്‍ എന്നീ മൂന്നു പ്രധാനകമ്പനികളും സര്‍ക്കാറിന്റെതാണ്.

വിലകുറച്ചാല്‍ എന്തു സംഭവിക്കും?

വിലകുറച്ചാല്‍ എന്തു സംഭവിക്കും?

സംസ്ഥാന സര്‍ക്കാറിനും കേന്ദ്രസര്‍ക്കാറിനുമുള്ള വരുമാനത്തില്‍ ഭീകരമായ കുറവുണ്ടാകും. ഇന്ത്യയില്‍ ഒരു ദിവസം ഏറ്റവും ചുരുങ്ങിയത് മൂന്നു കോടി ലിറ്റര്‍ പെട്രോള്‍ വില്‍ക്കുന്നുണ്ട്. കേരളത്തിലാകട്ടെ ഒരു ദിവസം 20 ലക്ഷം ലിറ്റര്‍ പെട്രോളും 40 ലക്ഷം ലിറ്റര്‍ ഡീസലും വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. അപ്പോള്‍ രണ്ടു സര്‍ക്കാറുകളും നികുതി ഇനത്തില്‍ അടിച്ചു മാറ്റുന്നത് എത്രയാണെന്ന് ഊഹിക്കാമല്ലോ?

എന്താണ് ബിജെപിക്കാര്‍ക്ക് പറയാനുള്ളത്?

എന്താണ് ബിജെപിക്കാര്‍ക്ക് പറയാനുള്ളത്?

വില ഈ നിലയിലെത്തിച്ചത് ഇത്രയും കാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരാണ്. അധികം ലഭിക്കുന്ന നികുതി പണം മോദിയുടെ വീട്ടിലേക്ക് കൊണ്ടു പോകുന്നില്ല. പകരം റോഡുകള്‍, ബസ്സുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നീ അടിസ്ഥാനകാര്യങ്ങള്‍ക്കു മാത്രമാണ് ഉപയോഗിക്കുന്നത്. അതിനുവേണ്ടിയുള്ള ഫണ്ട് സമാഹരിക്കുന്നതിനാണ് ഈ പണം മാറ്റി വെച്ചിട്ടുള്ളത്. ജനങ്ങളുടെ പണം ജനങ്ങള്‍ക്കു തന്നെ നേരിട്ടു നല്‍കുന്നു. അധിക നികുതി വരുമാനത്തിലൂടെ ഏറ്റവും ചുരുങ്ങിയത് 30000 കോടി രൂപയെങ്കിലും ഖജനാവിലെത്തും. കൂടാതെ സര്‍ക്കാര്‍ കമ്പനികളുടെ ലാഭത്തിന്റെ വിഹിതവും. എന്തായാലും ഇറ്റലിക്കാരില്‍ നിന്നും ആയുധം വാങ്ങാന്‍ ഉപയോഗിക്കില്ല.

വിലയെ ഇത്തരത്തില്‍ പിടിച്ചു നിര്‍ത്തുന്നതാണ് ബുദ്ധി

വിലയെ ഇത്തരത്തില്‍ പിടിച്ചു നിര്‍ത്തുന്നതാണ് ബുദ്ധി

പെട്രോളിന്റെ പണം ഇത്രയാണെന്ന് ജനങ്ങള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞതാണ്. അതില്‍ അന്താരാഷ്ട്രവിപണിയ്ക്കനുസരിച്ച് ചെറിയ ചെറിയ കുറവുകള്‍ വരുത്തുന്നുണ്ട്. വന്‍തോതില്‍ കുറവ് വരുത്തുന്നത് സാമ്പത്തികമായും രാഷ്ട്രീയമായും സര്‍ക്കാറിന് തിരിച്ചടിയുണ്ടാക്കും. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വില റോക്കറ്റു പോലെകുതിച്ചുയര്‍ന്നാല്‍ അതേ വേഗതയില്‍ നമുക്ക് വര്‍ദ്ധിപ്പിക്കാനാവില്ല. അവിടെ ഈ അധികരിച്ച നികുതികള്‍ പരിച പോലെ പ്രവര്‍ത്തിക്കും. അധികമായി ഉയരുമ്പോള്‍ അധികരിച്ച നികുതികള്‍ പിന്‍വലിക്കുകയെന്ന തന്ത്രം. പ്രത്യക്ഷത്തില്‍ വില വര്‍ദ്ധന പെട്ടെന്ന് ജനങ്ങളിലെത്തില്ല.

English summary
Why Modi government not reducing petrol price?What fuel price cut means to the economy?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X