കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്ത് കൊണ്ട് എണ്ണ വിലയും സ്വര്‍ണവിലയും കുറയുന്നു?അറിയൂ

  • By Meera Balan
Google Oneindia Malayalam News

ആഗോള വിപണിയില്‍ എണ്ണ വില ഇടിയുന്നതും സ്വര്‍ണത്തിന്റെ വില കുറയുന്നതുമാണ് അടുത്തിടെ നാം കണ്ടത്. എന്ത് കൊണ്ട് എണ്ണ വില ഇടിയുന്നു. ഒപ്പം സ്വര്‍ണത്തിന്റെ വില കുറയുന്നു നൂറു ചോദ്യങ്ങളാണ് ഉയരുന്നത്. അഞ്ച് വര്‍ഷത്തെ എക്കാലത്തെയും വലിയ ഇടിലേയ്ക്കാണ് എണ്ണ വില കൂപ്പ് കുത്തിയത്യ ജൂണ്‍ മുതല്‍ 40 ശതമാനത്തോളം ഇടിവ് എണ്ണ വിലയില്‍ ഉണ്ടായി. ബാരലിന് 115 ഡോളര്‍ എന്നത് ഇപ്പോള്‍ 70 ഡോളറിനും താഴെയാണ്.

എണ്ണ വില കുറയുന്നതിന് പല കാരണങ്ങളാണ് സാമ്പത്തിക വിദ്ഗധര്‍ നിരത്തുന്നത്. നവംബര്‍ 27 ന് വിയന്നയില്‍ നടന്ന ഒപെക് രാഷ്ട്രങ്ങളുടെ യോഗത്തില്‍ എണ്ണ ഉത്പ്പാദനം കുറയ്ക്കാനുള്ള തീരുമാനം അംഗീകരിയ്ക്കപ്പെടാതെ പോയി. ഉത്പ്പാദനം കുറച്ച് വിപണിയിലേയ്ക്ക് തിരിച്ച് കയറാനായിരുന്നു പദ്ധതി എന്നാല്‍ പല രാജ്യങ്ങളും ഇതിനെ അനുകൂലിച്ചില്ല. അതോടെ ഉത്പ്പാദനം കുറയ്ക്കുക.ഒപെക് രാഷ്ട്രങ്ങളില്‍ ഏറ്റവും അധികം എണ്ണ ഉത്പ്പാദിപ്പിയ്ക്കുന്ന രാജ്യം സൗദി അറേബ്യയാണ്.

Oil

ഡിമാന്റും സ്പ്ളൈയും ഊഹക്കച്ചവടവും മാത്രമല്ല കാലാവസ്ഥയ്ക്ക് പോലും എണ്ണ വില നിര്‍ണയ്ക്കുന്നതില്‍ നിര്‍ണായക പങ്കുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. നിലവില്‍ സപ്‌ളൈ കൂടിതിന് ആനുപാതികമായി ഡിമാന്റ് ഇല്ലാത്തതും എണ്ണ വിലയ്ക്ക് തിരിച്ചിടായായി. എണ്ണ ഉത്പ്പാദന രംഗത്ത് കൂടുതല്‍ രാഷ്ട്രങ്ങള്‍ എത്തി.

എണ്ണ ഉപഭോക്താക്കളില്‍ നിന്നും വന്‍കിട ഉത്പ്പാദകര്‍ കൂടിയായ അമേരിയ്ക്ക മാറിയതും ഒപെക് രാഷ്ട്രങ്ങള്‍ക്കും ആഗോള എണ്ണ വിപണിയ്ക്കും തിരിച്ചടിയായി. റഷ്യയും ഉത്പ്പാദനത്തില്‍ കരുത്താര്‍ജ്ജിയ്ക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളോട് കിടപിടിയ്ക്കുന്ന തരത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ കരുത്താര്‍ജ്ജിച്ചതോടെ എണ്ണവിപണിയില്‍ മത്സരം നേരിടാതിരുന്ന രാജ്യങ്ങള്‍ക്ക് കിടമത്സരം നേരിടേണ്ട അവസ്ഥയുണ്ടായി.

English summary
The oil price has fallen by more than 40% since June, when it was $115 a barrel. It is now below $70. This comes after nearly five years of stability.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X