കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ ഫീച്ചര്‍ ഫോണില്‍ വാട്സ്ആപ്പില്ല!! സത്യം ഇതാണ്, യൂട്യൂബിനും ഫേസ്ബുക്കിനും എന്തുസംഭവിക്കും!!

യൂട്യൂബര്‍ ടെക്നിക്കല്‍ ഗുരുജിയാണ് ഫോണില്‍ വാട്സ്ആപ്പ് ഉണ്ടാകില്ലെന്ന സൂചനകള്‍ നല്‍കുന്നത്

Google Oneindia Malayalam News

മുംബൈ: റിലയന്‍സ് ജിയോയുടെ ഫീച്ചര്‍ ഫോണ്‍ പ്രഖ്യാപനം പുറത്തുവന്നതോടെ പുറത്തിറങ്ങാനിരിക്കുന്ന ഫോണിനെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും സജീവമാണ്. എന്നാല്‍ എറെപ്പേരും ഉറ്റുനോക്കുന്നത് ജിയോ പുറത്തിറക്കുന്ന 4ജി വോള്‍ട്ട് ഫോണില്‍ വാട്സ്ആപ്പ്, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനന്‍ ലഭിക്കുമോ എന്നാണ്. റിലയന്‍സ് ജിയോ ഫോണില്‍ വാട്സ്ആപ്പ് ലഭ്യമാകില്ലെന്നാണ് യൂട്യൂബര്‍ ടെക്നിക്കല്‍ ഗുരുജി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഫീച്ചര്‍ ഫോണില്‍ ഫേസ്ബുക്കും യൂട്യൂബും ലഭ്യമാകുമെന്നും വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെ സമ്പന്നനായ റിലയന്‍സ് ജിയോ ചെയര്‍മാന്‍ ജൂലൈ 21ന് റിലയന്‍സ് ജിയോ സൗജന്യമായി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചത്. സൗജന്യവോയ്സ് കോളും 4ജി ഡാറ്റ സ്ട്രീമിംഗുമാണ് ഫീച്ചര്‍ ഫോണിനൊപ്പം പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ഓഫറുകള്‍. ഓഗസ്റ്റ് 24 മുതലാണ് ഫോണിനുള്ള ബുക്കിംഗ് ആരംഭിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന ക്രമത്തിലായിരിക്കും ഫോൺ വിതരണം ആരംഭിക്കുകയെന്നും 36 മാസത്തെ ഉപയോ​ഗത്തിന് ശേഷം സെക്യൂരിറ്റിയായി നിക്ഷേപിച്ച തുക ഉപയോക്താക്കൾക്ക് തിരിച്ചുനൽകുമെന്നും അംബാനി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു.

 jio4g-25-1500960667

പ്രതിദിനം 500 എംബി ഡാറ്റയ്ക്ക് പുറമേ ഫോണിനൊപ്പം ജിയോ ധൻ ധനാ ധൻ ഓഫർ പ്രകാരം പ്രതിമാസം വെറും 153 രൂപാ റീച്ചാർജ്ജിൽ അൺലിമിറ്റഡ് ഡാറ്റ, വോയ്സ് കോൾ, എസ്എംഎസ് എന്നിവ സൗജന്യമായി ലഭിക്കും. ഓരോ മാസവും 50 ലക്ഷം ഫോണുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു. 1500 രൂപ ഡെപ്പോസിറ്റില്‍ രാജ്യത്ത് 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറങ്ങുന്നതോടെ രാജ്യത്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും കുത്തനെ വര്‍ധിക്കുമെന്നാണ് അംബാനിയുടെ കണക്കുകൂട്ടല്‍.

English summary
According to Youtuber Technical Guruji, as of now there is no facility to use WhatsApp on Reliance Jio phone. However, YouTube and Facebook apps will be available on the Reliance Jio feature phone. The wealthiest man in India, Mukesh Ambani on Friday had announced the launch of Jio phone, offering life long free voice calls bundled with 4G data streaming at an effective price of zero.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X