കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താത്കാലിക ആശ്വാസം; ഷിയോമി ഇന്ത്യയില്‍ വില്‍ക്കാം

  • By Gokul
Google Oneindia Malayalam News

ദില്ലി: ലോക മൊബൈല്‍ഫോണ്‍ വിപണിയില്‍ തരംഗമായ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഷിയോമിക്ക് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഭാഗിക സ്‌റ്റേ. ഷിയോമിയുടെ ചില ഫോണുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിന് തടസമില്ലെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. കമ്പനിയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് കോടതി നിരോധനം ഭാഗീകമായി പിന്‍വലിച്ചത്.

നിലവില്‍ രണ്ടുതരത്തിലുള്ള ഫോണുകളാണ് ഷിയോമി ഇന്ത്യയില്‍ വില്‍ക്കുന്നത്. റെഡ്മി ഐ.എസും റെഡ്മി നോട്ടും. റെഡ്മി ഐ.എസ് ക്വാല്‍കോ ചിപ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഈ ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കുള്ള നിരോധനമാണ് പിന്‍വലിച്ചത്. എന്നാല്‍, മീഡിയ ടെക് പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന റെഡ്മി നോട്ടിനുള്ള നിരോധനം രാജ്യത്ത് തുടരുമെന്ന് കോടതി വ്യക്തമാക്കി.

xiaomi

അതേസമയം, ക്വാല്‍കോം ചിപ്പുള്ള റെഡ്മി നോട്ട് 4ജി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇറക്കുന്നതിന് നിരോധനമുണ്ടാകില്ലെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. മീഡിയ ടെക് പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന റെഡ്മി നോട്ടിന് നിരോധനം തുടരുകയാണെങ്കില്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 801 ല്‍ പ്രവര്‍ത്തിക്കുന്ന എം.ഐ ഐ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. ജനുവരി 8വരെ മാത്രമാണ് ഭാഗീകമായ അനുമതി നല്‍കിയിരിക്കുന്നത്.

പേറ്റന്റ് നിയമം ലംഘിച്ചെന്ന എറിക്‌സണ്‍ കമ്പനിയുടെ പരാതിയെ തുടര്‍ന്ന് ദില്ലി ഹൈക്കോടതിയാണ് ഷിയോമി ഫോണിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഫോണ്‍ വില്‍ക്കുന്നതും ഇറക്കുമതി ചെയ്യുന്നതും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടതല്‍ സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളുള്ള ഇന്ത്യയില്‍ ഇത്തരമൊരു നിരോധനം ഉണ്ടായത് ഷിയോമിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

English summary
Xiaomi can sell Mi3 and Redmi 1S in India again; Delhi High Court Grants Partial Reprieve
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X