കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷവോമി എംഐ4ഐ ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: തങ്ങളുടെ മുന്‍ ശ്രേണികള്‍ക്ക് ഇന്ത്യയില്‍ ലഭിച്ച സ്വീകാര്യതയില്‍ വിശ്വാസമര്‍പ്പിച്ച് ചൈനീസ് കമ്പനി ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ ഷവോമി എംഐ 4ഐ ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു. ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റായ ഫ് ളിപ്കാര്‍ട്ട് വഴി രജിസ്‌ട്രേഷന്‍ ആരംഭിച്ച ഫോണിന് 12,999 രൂപയാണ് വില.

സമാനമായ സൗകര്യങ്ങളുള്ള വന്‍കിട ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുന്നതാണ് ഷവോമിയെന്ന് കമ്പനി അവകാശപ്പെടുന്നു. 130 ഗ്രാം മാത്രമാണ് മൊബൈല്‍ ഫോണിന്റെ ഭാരം. 7.8 എംഎം തിക്ക്‌നെസ്, മാറ്റ് ഫിനിഷ് പോളികാര്‍ബണേറ്റ് കവര്‍, അഞ്ച് ഇഞ്ച് ഡിസ്‌പ്ലേ എന്നിവയാണ് മൊബൈലിന്റെ പുറമെയുളള സവിശേഷത.

xiomi-mi4i

1080 x 1920 പിക്‌സല്‍ റെസലൂഷന്‍, 3120 എംഎച്ച് ബാറ്ററി, 13 എംപി ഫ്രണ്ട് പ്രൈമറി കാമറ, 5 എംപി സെക്കന്‍ഡറി ക്യാമറ, 2ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് മൊബൈലിന്റെ മറ്റു സവിശേഷതകള്‍. ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് മൊബൈലിന്റെ പ്രവര്‍ത്തനം.

മികച്ച സേവനങ്ങള്‍ നല്‍കുന്നതിനൊപ്പം സാധാരണക്കാരന്റെ കീശക്കൊതുങ്ങുന്നതാണ് മൊബൈലെന്ന് കമ്പനി അവകാശപ്പെടുന്നു. മൈക്രോമാക്‌സ്, സാംസങ്, അസ്യുസ്, മോട്ടോ എന്നിങ്ങനെ ഇന്ത്യന്‍ വിപണിയില്‍ മത്സരം കാഴ്ചവെക്കുന്നവര്‍ക്ക് ഷിയോമിയുടെ പുതിയ ഫോണ്‍ ഭീഷണിയാകുമെന്നുറപ്പാണ്. രജിസ്‌ട്രേഷന്‍ തുടങ്ങിയ ആദ്യ ദിവസം തന്നെ ഫ് ളികാര്‍ട്ടില്‍ തിക്കും തിരക്കും അനുഭവപ്പെട്ടത് ഇതിന്റെ തെളിവാണ്.

English summary
Xiaomi Mi 4i goes on sale in India at Rs 12999
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X