കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിഭാഷകനെ കോടതിക്ക് പുറത്ത് തലക്കടിച്ച് കൊന്നു

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: ബാര്‍ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് സംഘര്‍ഷത്തില്‍ കലാശിച്ചു. ഒടുവില്‍ ഒരു അഭിഭാഷകന്റെ ജീവനെടുക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി.

ചെന്നൈ എഗ്മോറിലാണ് സംഭവം. എഗ്മോര്‍ മെട്രോ പൊളിറ്റന്‍ കോടതിക്ക് മുന്നില്‍ വച്ചാണ് സംഭവം. ബാര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് ശേഷം നടന്ന വിജയാഹ്ലാദത്തിലാണ് കൊലനടന്നത്. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Egmore Map

സ്റ്റാലിന്‍ കാര്‍മന്‍ എന്ന യുവ അഭിഭാഷകനാണ് മരിച്ചത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതോടെ ഒരു വിഭാഗം ആഹ്ലാദം പ്രകടനം തുടങ്ങി. എതിര്‍വിഭാഗം ഇതിനെതിരെ രംഗത്ത് വന്നതോടെ സംഘര്‍ഷം നിയന്ത്രണാതീതമായി.

ചന്ദന്‍ ബാബു എന്നയാളാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. പാതിരാത്രിയോടെയാണ് ഫലം പുറത്ത് വന്നത്. ഇതോടെ തന്ദന്‍ ബാബുവിനെ അനുകൂലിക്കുന്നവര്‍ ആഘോഷം തുടങ്ങി.ഇതോടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന മൈക്കലും സംഘവും കല്ലേറുമായി രംഗത്തെത്തി. ഇതെല്ലാം കോടതി പരിസരിച്ച് വച്ച് തന്നെ ആയിരുന്നു സംഭവിച്ചത്.

സ്റ്റാലിന്‍ കാര്‍മന്‍ തലക്ക് പിറകില്‍ ഇഷ്ടിക കൊണ്ട് അടിയേല്‍ക്കുകയായിരുന്നു എന്നാണ് പറയുന്നത്. സ്റ്റാലിന്‍ ഉടന്‍ തനനെ ബോധരഹിതനായി വീണു. പോലീസ് എത്തിയാണ് സ്റ്റാലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. കോടതി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും നശിപ്പിക്കപ്പെട്ടു.

English summary
Advocate murdered outside Egmore court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X