കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈസന്‍സ് കിട്ടാന്‍ '8' വരപ്പിക്കുന്നത് എന്തിന്?

Google Oneindia Malayalam News

ചെന്നൈ: എന്തിനാണ് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടാന്‍ എട്ട് വരപ്പിക്കുന്നത്. ആളുകളെ വെറുതെ വിഷമിപ്പിക്കാന്‍ എന്നാണോ കരുതിയിരിക്കുന്നത്. എന്നാല്‍ അല്ല. അതുകൊണ്ട് ഉപകാരമുണ്ട്. തികച്ചും പ്രാക്ടിക്കല്‍ ആയ ഉപകാരം. ഈ വാര്‍ത്തയ്‌ക്കൊപ്പമുള്ള ചിത്രം നോക്കൂ, ലൈസന്‍സ് തരുന്നതിന് മുമ്പ് ആര്‍ ടി ഒ 8 എടുപ്പിച്ചത് എത്രയും നന്നായി എന്ന് ഈ ചിത്രം കണ്ടാല്‍ ആര്‍ക്കും തോന്നും.

ചെന്നൈയിലെ റോഡുകളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാലാണ് ലൈസന്‍സ് ടെസ്റ്റിലെ എട്ടിന്റെ പണി പലര്‍ക്കും 'ഉര്‍വ്വശീശാപം ഉപകാര'മായി തോന്നുക. കൂടുതല്‍ പറയണമെന്നില്ല ഈ ചിത്രം തന്നെ പറയാനുള്ളതെല്ലാം പറയുന്നുണ്ട്. ചെന്നൈയെ മാത്രം കുറ്റം പറയേണ്ട കാര്യമില്ല. നാട്ടിലെയും റോഡില്‍ പിഴച്ചുപോകണമെങ്കില്‍ എട്ട് മാത്രമല്ല, വണ്ടി കൊണ്ട് ക്ഷ വരെ വരക്കേണ്ടി വരുമെന്ന് ആര്‍ക്കാണ് അറിയാത്തത്.

road

സ്വതേ ദുര്‍ബല പോരാത്തതിന് ഗര്‍ഭിണിയും എന്ന് പറഞ്ഞ സ്ഥിതിയിലാണ് ചെന്നൈയിലെ റോഡുകള്‍ ഇപ്പോള്‍. അല്ലറ ചില്ലറ കുഴപ്പങ്ങളുണ്ടായിരുന്ന റോഡ് കനത്ത മഴയോടെ പൂര്‍ണമായും തകര്‍ന്നു. സ്‌കൂളുകള്‍ കോളേജുകള്‍ തുടങ്ങിയവയെല്ലാം മഴമൂലം അടച്ചുപൂട്ടേണ്ടിവന്നു. കച്ചവടക്കാര്‍ക്കും പറ്റി കാര്യമായ പരിക്ക്.

ചെന്നൈയില്‍ അങ്ങോളമിങ്ങോളമുള്ള റോഡുകളുടെ നേര്‍ക്കാഴ്ചയാണ്, സംസാരിക്കുന്ന ഈ ചിത്രം. റോഡിലെ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നു. വെള്ളം കുറച്ചുകൂടി പൊങ്ങിയാല്‍ റോഡേത് കുഴിയേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ. വണ്ടി വേണ്ട നടന്നുപോകാം എന്ന് വെച്ചാല്‍ അതിന് പോലും പറ്റാത്ത സ്ഥിതിയിലാണ് കാര്യങ്ങള്‍ എന്ന് ആളുകള്‍ പറയുന്നു.

English summary
Do you know why Regional transport offices asks license seekers to drive like 8?. Since our road condition is very bad in the monsoon seasons our RTO experience will help to drive carefully.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X