കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംശയരോഗം മൂത്തു, ലിവ് ഇന്‍ പാര്‍ട്ണറുടെ മുഖത്ത് ആസിഡൊഴിച്ചു

Google Oneindia Malayalam News

ചെന്നൈ: 45 കാരിയായ ലിവ് ഇന്‍ പാര്‍ട്ണറുടെ മുഖത്ത് ആസിഡൊഴിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെ ചെന്നൈയിലെ തൊരൈപാക്കത്ത് വെച്ചാണ് എന്‍ വെങ്കടേശന്‍ എന്ന ആശാരി കൂട്ടുകാരിയായ സെല്‍വിയെ ആക്രമിച്ചത്. സെല്‍വി തന്നോട് വിശ്വസ്തത പുലര്‍ത്തുന്നില്ല എന്ന് വെങ്കടേശന്‍ കുറെ കാലമായി ആരോപിച്ചുവരികയാണ് എന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷമായി വെങ്കടേശനും സെല്‍വിയും ഒരുമിച്ച് ജീവിക്കുകയാണ്. വെങ്കടേശന്‍ പണിയെടുക്കുന്ന സ്ഥലത്ത് തന്നെയാണ് സെല്‍വിക്കും ജോലി. അങ്ങനെയാണ് ഇരുവനരും കണ്ട് പരിചയപ്പെട്ടതും ഒരുമിച്ച് താമസം തുടങ്ങിയതും. സെല്‍വി തന്നോട് വിശ്വസ്തത കാട്ടുന്നില്ല എന്ന് സംശയിച്ച് വെങ്കടേശന്‍ വീട്ടില്‍ ബഹളമുണ്ടാക്കുക പതിവായിരുന്നത്രെ.

tamil-nadu

വെള്ളിയാഴ്ച പതിവ് വഴക്കിനിടെ നിയന്ത്രണം വിട്ട വെങ്കടേശന്‍ ആസിഡ് എടുത്ത് സെല്‍വിയുടെ മുഖത്ത് ഒഴിക്കുകയായിരുന്നു. ബാത്ത് റൂം വൃത്തിയാക്കാനായി സൂക്ഷിച്ചുിരുന്ന ആസിഡാണ് വെങ്കടേശന്‍ ലിവ് ഇന്‍ പാര്‍ട്ണറുടെ നേരെ പ്രയോഗിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സെല്‍വി അലറിക്കരഞ്ഞു. ഇത് കേട്ട് അയല്‍ക്കാരും മറ്റും സഹായത്തിനെത്തുകയായിരുന്നു.

അയല്‍ക്കാര്‍ ചേര്‍ന്നാണ് സെല്‍വിയെ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. നാട്ടുകാര്‍ തന്നെയാണ് വെങ്കടേശനെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചതും. തൊരൈപ്പാക്കം പോലീസ് വെങ്കടേശനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങി.

English summary
Man throws acid at live-in partner in Chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X