കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയ്ക്കുള്ളില്‍ തെരുവുപട്ടികളോ?

Google Oneindia Malayalam News

ചെന്നൈ: തലക്കെട്ട് വായിച്ച് ആരും ഞെട്ടേണ്ട കാര്യമില്ല. സംഗതികള്‍ അത്രത്തോളം എത്തിയിട്ടില്ല. എന്നാല്‍ ഉടനേ എത്തിയേക്കാം എന്നതാണ് സ്ഥിതി. പുരൈട്ചി തലൈവി ജയലളിത ഭരിക്കുന്ന തമിഴ്‌നാട്ടിലെ നിയമസഭയിലാണ് തെരുവുപട്ടികളെ അഴിച്ചുവിടുമെന്ന് എം എല്‍ എ ഭീഷണി മുഴക്കിയത്. ജയയുടെ പാര്‍ട്ടി അണ്ണാ ഡി എം കെയുടെ എം എല്‍ എ തന്നെയാണ് ഈ വെല്ലുവിളി നടത്തിയത് എന്നതാണ് ഏറെ രസകരം.

തെരുവ് പട്ടികളുടെ ശല്യം രൂക്ഷമാകുന്നു എന്ന പരാതി ആരും കേള്‍ക്കാനില്ലാതെ പോകുന്നതാണ് അണ്ണാ ഡി എം കെയുടെ എം എല്‍ എയായ അന്‍പഴകനക്കൈാണ്ട് ഇങ്ങനെ ഒരു പ്രസ്താവന നടത്താനിടയാക്കിയത്. തെരുവുപട്ടികളെ പിടിക്കാനായി സര്‍ക്കാര്‍ നടപടിയെടുക്കണം. നൂറോളം തെരുവുപട്ടികളാണ് വഴിയാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുന്നത്.

tamil-nadu

ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരെയും നായ്ക്കള്‍ വെറുതെ വിടുന്നില്ല. നായ്ക്കള്‍ കടിച്ചാലോ, സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകളുമില്ല. കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് നടന്നുപോകാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. ഇത്രയധികം ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കാണിക്കുന്നില്ല എന്നത് അപലപനീയമാണ്.

തെരുവുനായ്ക്കളെ പിടികൂടുന്നതിലോ അവയുടെ എണ്ണം നിയന്ത്രിക്കുന്നതിലോ മുനിസിപ്പാലിറ്റിയും ഒന്നും ചെയ്യുന്നില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടി എടുക്കണം. മറ്റുള്ളവര്‍ക്ക് ശല്യമാകാത്ത രീതിയില്‍ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളുടെ കാര്യത്തില്‍ മാത്രമേ മൃഗസ്‌നേഹികളും താല്‍പര്യം കാണിക്കുന്നുള്ളൂ എന്നും എം എല്‍ എ പറഞ്ഞു.

English summary
Tamil Nadu MLA Anbalagan warned that he would catch the dogs and let them into the Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X