കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹുമാനക്കുറവ്: 17കാരന്റെ കൈ വെട്ടി

Google Oneindia Malayalam News

മധുര: പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭര്‍ത്താവിനെ കണ്ട് എഴുന്നേറ്റ് നിന്നില്ല എന്നാരോപിച്ച് 17 കാരന്റെ കൈ വെട്ടി. തമിഴ്‌നാട്ടിലെ വിരുതുനഗര്‍ ജില്ലയിലെ സിരുവനൂറിലാണ് സംഭവം. രാജദുരൈ എന്നയാളുടെ മകനായ കാര്‍ത്തിക് എന്ന 17 കാരന്റെ കൈയ്യാണ് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭര്‍ത്താവും രണ്ട് സഹായികളും ചേര്‍ന്ന് വെട്ടിയത്.

നരിക്കുടി പഞ്ചായത്ത് പ്രസിഡണ്ടായ ദേവിയുടെ ഭര്‍ത്താവായ കൃഷ്ണന്‍ വരുന്നത് കണ്ട് കാര്‍ത്തിക് എഴുന്നേറ്റ് നിന്നില്ല എന്നാണ് ആരോപണം. രണ്ട് ദിവസം മുമ്പായുിരുന്നു സംഭവം. കൃഷ്ണനും കൂട്ടരും നടന്നുപോകുമ്പോള്‍ പ്ലാറ്റ്‌ഫോമില്‍ ഇരിക്കുകയായിരുന്നു കാര്‍ത്തിക്. കാര്‍ത്തിക് ബഹുമാനക്കുറവ് കാണിച്ചത് കൃഷ്ണന് ഇഷ്ടമായിരുന്നില്ലത്രെ.

tamil-nadu

കൃഷ്ണനും കൂട്ടരും മകനെ ഉപദ്രവിക്കും എന്ന് കരുതി കാര്‍ത്തിക്കിനോട് അമ്മ കുറച്ച് ദിവസം മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. കാര്‍ത്തിക് മുന്‍പ് ജോലി ചെയ്തിരുന്ന ശിവഗംഗയിലേക്ക് പോകാനായിരുന്നു തീരുമാനം. എന്നാല്‍ ശിവഗംഗയിലേക്ക് പോകുന്ന വഴിയില്‍ വെച്ച് കൃഷ്ണന്‍ രണ്ട് സഹോദരന്മാരെയും കൂട്ടി വന്ന് കാര്‍ത്തികിനെ ആക്രമിക്കുകയായിരുന്നു.

കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയ ശേഷം ഇടതുകൈ വെട്ടിമാറ്റുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കാര്‍ത്തികിനെ അബോധാവസ്ഥയില്‍ കണ്ട നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്, എന്നാല്‍ കാര്‍ത്തികിന്റെ അറ്റുപോയ കൈ കണ്ടെത്താന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല. മുക്കുളം പോലീസ് കേസെടുത്തു. കൃഷ്ണനും സഹോദരന്മാരും ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

English summary
Three men allegedly severed the hand of a 17-year-old teenager in Tamilnadu on Tuesday because he disrespected the husband of a village panchayat president.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X