കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17 കാരിയെ വിവാഹം ചെയ്ത 70 കാരന്‍ അറസ്റ്റില്‍

Google Oneindia Malayalam News

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് നിയമ വിരുദ്ധമാണ് എന്ന് അറിയാത്തവര്‍ നാട്ടില്‍ തന്നെയുണ്ട്. അപ്പോള്‍ പിന്നെ ഒമാനില്‍ നിന്നും എത്തിയ ഇയാളെ മാത്രമായി കുറ്റം പറയുന്നതില്‍ എന്ത് കാര്യം. പക്ഷേ നിയമം നിയമമാണല്ലോ. സംഭവം പോലീസ് അറിഞ്ഞു, വരന്‍ കസ്റ്റഡിയിലുമായി.

ഒമാന്‍ സ്വദേശിയായ 70 കാരനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത് പുലിവാല് പിടിച്ചത്. ഹൈദരാബാദിലെ ഓള്‍ഡ് സിറ്റി പ്രദേശത്ത് വെച്ചാണ് സെനൈദി ഖാമിസ് മുഹമ്മദ് ഖാമിസ് എന്ന 70 കാരന്‍ 17 കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായതും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇയാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു.

muslim-wedding

ഇതോടെയാണ് പെണ്‍കുട്ടി വിവരങ്ങള്‍ പോലീസില്‍ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ രക്ഷിക്കുകയും വരനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. നിര്‍ഭയ ആക്ട്, ശൈശവ വിവാഹ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ഒമാനി സ്വദേശിക്കൊപ്പം വിവാഹത്തിന് കൂട്ടുനിന്നവരെയും പോലീസ് അറസ്റ്റ് ചെയ്തു.

English summary
An Omani national was arrested on the charge of marrying a minor girl. The Oman national-- Senaidi Khamis Mohammed Khamis-- aged over 70 years, was drawn into contract marriage with a 17 year-old minor girl in old city area, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X