കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറ് രൂപയ്ക്ക് മകളെ വില്‍ക്കാന്‍ ശ്രമം

Google Oneindia Malayalam News

ഹൈദരാബാദ്: പട്ടിണി സഹിക്കാന്‍ വയ്യാതെ മകളെ നൂറ് രൂപയ്ക്ക് വില്‍ക്കാന്‍ അമ്മയുടെ ശ്രമം. ഹൈദരാബാദിനടുത്ത് മെഹ്ബൂബ് നഗര്‍ ജില്ലയിലെ കല്‍വകുര്‍ത്തിയിലാണ് സംഭവം. സയീദ ബീഗം എന്ന യുവതിയാണ് മകളെ നൂറ് രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചത്. ഇവരുടെ മൂന്നാമത്തെ മകളെ വില്‍ക്കാനായിരുന്നു ശ്രമം.

രണ്ട് മാസം പ്രായമുള്ള മകളെ വില്‍ക്കാനാണ് സയീദ ബീഗം ശ്രമിച്ചത്. ഈ കുട്ടിയെ കൂടാതെ ഇവര്‍ക്ക് മറ്റ് രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്. മക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോലും നിവൃത്തിയില്ലാതായത് കൊണ്ടാണ് ചോരക്കുഞ്ഞിനെ വില്‍ക്കാന്‍ ഇവര്‍ ശ്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

andra-pradesh

നൂറ് രൂപ തന്നാല്‍ മകളെ തരാം, ആരെങ്കിലും വാങ്ങാനുണ്ടോ എന്ന് അന്വേഷിച്ചു നടക്കുകയായിരുന്നു സയീദ ബീഗം എന്ന് അയല്‍ക്കാര്‍ പറഞ്ഞു. അയല്‍ക്കാര്‍ വിവരമറിയിച്ചത് അനുസരിച്ച് ശിശുക്ഷേമ സംഘടനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. സുബൈദയെയും കുഞ്ഞിനെയും ചൈല്‍ഡ് ഡെവലപ്‌മെന്റ് സര്‍വ്വീസിലേക്ക് കൊണ്ടുപോയി.

സുബൈദയുടെ സമ്മതത്തോടെ കുഞ്ഞിനെ ഐ സി ഡി സ് അധികൃതര്‍ ഏറ്റെടുത്തു. പട്ടിണിയും മറ്റ് പ്രശ്‌നങ്ങളും കൊണ്ട് അമ്മമാര്‍ കുഞ്ഞുങ്ങളെ വില്‍ക്കാന്‍ തയ്യാറാകുന്ന വേറെയും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരില്‍ 20 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ 6000 രൂപയ്ക്ക് വിറ്റിരുന്നു. പശ്ചിമ ബംഗാളില്‍ പട്ടിണി സഹിക്കാന്‍ വയ്യാതെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ അമ്മ നടത്തിയ ശ്രമം പോലീസ് ഇടപെട്ട് തടഞ്ഞിരുന്നു.

English summary
Poverty forced a mother to sell her new born girl for Rs 100 at Kalvakurthy in Mahbubnagar district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X