കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടിച്ചെടുത്ത 106 കോടി എണ്ണിതീരാതെ ഉദ്യോഗസ്ഥര്‍, പ്രതി ജയലളിതയുടെ സുഹൃത്ത്?

നൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 106 കോടി രൂപയും 127 കിലോ സ്വര്‍ണ്ണവുമാണ് പിടിച്ചെടുത്തത്.

  • By Afeef Musthafa
Google Oneindia Malayalam News

ചെന്നൈ: ഡിസംബര്‍ 8 വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയും സ്വര്‍ണ്ണവുമെല്ലാം എണ്ണി തീരാനാവാതെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. ഇതിനിടയില്‍ കള്ളപ്പണം സൂക്ഷിച്ച ശേഖര്‍ റെഡി അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായും, ഇപ്പോഴത്തെ മുഖ്യമന്ത്രി പനീര്‍ശെല്‍വവുമായും അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണെന്ന സംശയവും ബലപ്പെടുന്നുണ്ട്.

ചെന്നൈയിലും വെല്ലൂരിലുമായി എട്ട് സ്ഥലങ്ങളിലാണ് വ്യാഴാഴ്ച ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. നൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 106 കോടി രൂപയും 127 കിലോ സ്വര്‍ണ്ണവുമാണ് പിടിച്ചെടുത്തത്. ഇതില്‍ 10 കോടി രൂപ പുതിയ 2000 രൂപയുടെ കറന്‍സികളായിരുന്നു. പ്രമുഖ വ്യവസായികളായ ശേഖര്‍ റെഡ്ഡി, ശ്രീനിവാസ് റെഡ്ഡി, ഇവരുടെ ഏജന്റ് പ്രേം എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. ഇതില്‍ ശേഖര്‍ റെഡ്ഡി എഐഎഡിഎംകെ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ്.

കോടിക്കണക്കിന് രൂപയും സ്വര്‍ണ്ണവും

കോടിക്കണക്കിന് രൂപയും സ്വര്‍ണ്ണവും

ചെന്നൈയിലും വെല്ലൂരിലുമായി നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത കറന്‍സികളും സ്വര്‍ണ്ണവും പൂര്‍ണ്ണമായും എണ്ണിതിട്ടപ്പെടുത്താന്‍ 24 മണിക്കൂറിന് ശേഷവും ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല.

തിരുപ്പതി ദേവസ്വം ട്രസ്റ്റ് അംഗം

തിരുപ്പതി ദേവസ്വം ട്രസ്റ്റ് അംഗം

ശേഖര്‍ റെഡ്ഡി തിരുപ്പതി ദേവസ്വം ട്രസ്റ്റിലെ അംഗവും, തമിഴ്‌നാട്ടിലെ പ്രമുഖ മണല്‍ ഖനന വ്യവസായിയുമാണ്.

ഉദ്യോഗസ്ഥരുമായി ബന്ധം

ഉദ്യോഗസ്ഥരുമായി ബന്ധം

എഐഎഡിഎംകെ പാര്‍ട്ടിയിലെ നേതാക്കളുമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ശേഖര്‍ റെഡ്ഡി. ഇപ്പോഴത്തെ മുഖ്യമന്ത്രി പനീര്‍ശെല്‍വുമായി അടുപ്പം സൂക്ഷിച്ചിരുന്നതിനും തെളിവുകളുണ്ട്.

അന്വേഷണം എഐഎഡിഎംകെ നേതാക്കളിലേക്കും?

അന്വേഷണം എഐഎഡിഎംകെ നേതാക്കളിലേക്കും?

ശേഖര്‍ റെഡ്ഡിയുടെ എഐഎഡിഎംകെ ബന്ധത്തിന് തെളിവായി പനീര്‍ശെല്‍വത്തോടൊപ്പം തിരുപ്പതിയില്‍ നിന്നെടുത്ത ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് തിരുപ്പതിയിലെ പ്രസാദവുമായി ശേഖര്‍ റെഡ്ഡി ജയലളിതയെ സന്ദര്‍ശിച്ചിരുന്നു. കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണം ഇനി എഐഎഡിഎംകെ നേതാക്കളിലേക്കും എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

English summary
106 crores in cash, 127 kilos of gold - and still counting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X