കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷജലം കുടിച്ച് രാജസ്ഥാനില്‍ കുട്ടികളടക്കം 11 പേര്‍ മരിച്ചു

  • By Pratheeksha
Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ ജമദോലിയില്‍ വിഷജലം കുടിച്ച് ഏഴു കുട്ടികളടക്കം ഭിന്നശേഷിക്കാരായ 11 പേര്‍ മരിച്ചു.ഭിന്ന ശേഷിക്കാര്‍ക്കായുളള സര്‍ക്കാര്‍ പുരനധിവാസ കേന്ദ്രത്തിലെ അന്തേവാസികളാണ് മരിച്ചവരെല്ലം.വിഷബാധയേറ്റ നാലുകുട്ടികളുടെ നില അതീവ ഗുരുതരമാണ്. 48 ദിവസത്തിനു ശേഷമേ ഇവരുടെ കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ദുരന്തത്തിന് കാരണമെന്ന് രാജസ്ഥാന്‍ പ്രതിപക്ഷ നേതാവ് സച്ചിന്‍ പൈലറ്റ് ആരോപിച്ചു.ദുരന്ത ബാധിതര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കുഴല്‍ക്കിണറില്‍ നിന്നുളള വെളളമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.ജലം പരിശോധനക്കായി ലാബിലേക്കയച്ചിട്ടുണ്ട്.

-rajasthan

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ ഭക്ഷണത്തില്‍ നിന്നാണോ വെളളത്തില്‍ നിന്നാണോ അണുബാധയുണ്ടാതയെന്ന് സ്ഥിരീകരിക്കാനാവൂ എന്ന് വിഷബാധയേറ്റവരെ പ്രവേശിപ്പിച്ച ജെ.കെ ലോണ്‍ ആസ്പത്രിയിലെ ഡോക്ടര്‍ അശോക് ഗുപ്ത പറഞ്ഞു

English summary
11 people with special needs, including seven children, who were staying at a government-run home in Jamdoli have died, reportedly after drinking contaminated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X