കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ധതയെ തോല്‍പ്പിച്ച് ശ്രീരാമാനുജം വാര്‍ത്താവതാരകനായി

  • By Mithra Nair
Google Oneindia Malayalam News

കോയമ്പത്തൂര്‍: കണ്ണില്ലെങ്കിലും വാര്‍ത്ത വായിക്കാന്‍ ഒരു തടസ്സവുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ശ്രീരാമാനുജം എന്ന 11കാരന്‍

ലോകത്തെ ആദ്യത്തെ കാഴ്ച്ചകുറഞ്ഞ വാര്‍ത്താവതാരകന്‍ എന്ന ബഹുമതിക്ക് അര്‍ഹനായിരിക്കുകയാണ് ശ്രീരാമാനുജം. തമിഴ് ചാനലായ ലോട്ടസ് ന്യൂസാണ് ഇതിന് രാമനുജത്തിന് അവസരം നല്‍കിയത്.

blind-boy.jpg -Properties

രാമാനുജത്തിന് ജന്മനാ കാഴ്ചശക്തിയില്ല. ഉള്‍കണ്ണിന്റെ കാഴ്ചയില്‍ ബ്രെയിന്‍ ലിപി ഉപയോഗിച്ചാണ് 22 മിനിട്ട് ദൈര്‍ഘ്യമുള്ള ലൈവ് വാര്‍ത്ത വായിച്ചത്. നേപ്പാള്‍ ഭൂകമ്പം ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ ഒരു സാധാരണ അവതാരകന്റെ മികവോടെയാണ് ശ്രീരാമാനുജം അവതരിപ്പിച്ചത്.

കണ്ണുകള്‍ ദാനം ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമേകാനാണ് താന്‍ ഈ ഉദ്യമത്തിലൂടെ ശ്രമിച്ചതെന്ന് ചാനല്‍ ചെയര്‍മാനായ ജികെഎസ് ശെല്‍വകുമാര്‍ പറഞ്ഞു. മകന്റെ വാര്‍ത്താവതരണം, കണ്ട് നിന്ന അമ്മ കലൈരാശിയുടെ കണ്ണ് നനയിപ്പിച്ചു. ഉളിയപട്ടണം സ്വദേശിയായ ശ്രീരാമാനുജം അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

English summary
Close on the heels of introducing a transgender as a new anchor, city-headquartered Tamil channel Lotus News today presented a visually challenged boy as a news reader, claiming it was the first in the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X